SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.47 AM IST

സമന്തയും നാഗചൈതന്യയും വേർപിരിയുന്നുവെന്ന് റിപ്പോർട്ട്

v

ഹൈദരാബാദ്: തെന്നിന്ത്യൻ താരജോഡികളായ സമന്തയും നാഗ ചൈതന്യയും വേർപിരിയുന്നുവെന്ന് തെലുങ്ക് മാദ്ധ്യമങ്ങൾ. ഇരുവരും കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2017ലായിരുന്നു താരങ്ങളുടെ വിവാഹം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. സമന്ത സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്ന് നാഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി നീക്കിയതാണ് ചർച്ചകൾ ചൂടുപിടിക്കാൻ കാരണമായത്. ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗൺസിലിംഗ് ഘട്ടത്തിലാണ് ഇരുവരും എന്നാണ് സൂചന.

സമന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗചൈതന്യയേും കുടുംബത്തേയും അസ്വസ്ഥരാക്കുന്നതെന്നും അതാണ് വേർപിരിയലിന് കാരണമെന്നുമാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SAMANTHA AND NAGA CHAITANYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360