
ന്യൂഡൽഹി: ജുഡിഷ്യൽ നിയമനങ്ങളുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശകളിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് സമയപരിധി നിശ്ചയിക്കണമെന്ന ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി. സന്നദ്ധ സംഘടന സമർപ്പിച്ച ഹർജി ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്നലെ ഉറപ്പ് നൽകി. 2023 ഡിസംബറിന് ശേഷം ഹർജി പരിഗണിച്ചിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പ്രതികരണം. കൊളീജിയം ശുപാർശകളിൽ കേന്ദ്രം അടയിരിക്കുന്നുവെന്നും ചില നിയമനങ്ങൾ മാത്രം ധൃതി പിടിച്ചു നടത്തുന്നുവെന്നുമാണ് ഹർജിയിലെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |