SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.26 AM IST

രാഹുലിന് തിരിച്ചടി: അപകീർത്തി കേസ് റദ്ദാക്കില്ല

e

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊള്ളത്തലവൻ എന്ന് ആക്ഷേപിച്ചെന്ന അപകീർത്തിക്കേസിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ബോംബെ ഹൈക്കോടതിയിൽ തിരിച്ചടി. ബി.ജെ.പി പ്രവർത്തകനായ മഹേഷ് ശ്രീശ്രീമാൽ മഹാരാഷ്ട്രയിലെ ഗിർഗാവ് മജിസട്രേട്ട് കോടതിയിൽ സമ‌ർപ്പിച്ച അപകീർത്തിക്കേസ് റദ്ദാക്കാൻ വിസമ്മതിച്ചു. രാഹുലിന് സമൻസ് അയച്ച മജിസട്രേട്ട് കോടതി നടപടിയിൽ തെറ്റില്ലെന്ന് ജസ്റ്റിസ് എൻ.ആർ. ബോർകർ നിലപാടെടുത്തു. കോടതിയിൽ നേരിട്ടു ഹാജരാകാൻ 6 ആഴ്ച സമയം അനുവദിച്ചു. ആ സമയത്തിനകം സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മജിസ്ട്രേട്ട് കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന രാഹുലിന്റെ ഹ‌ർജിയിലാണിത്. റാഫേൽ യുദ്ധവിമാനം വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് 2018 സെപ്‌തംബറിൽ രാജസ്ഥാനിലെ പൊതുറാലിയിലായിരുന്നു മോദിക്കെതിരെയുള്ള അധിക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360