SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.24 AM IST

പ്ലസ് ടു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; തമിഴ്നാട്ടിൽ മൂന്ന് പ്രതികൾക്ക് കടുത്ത ശിക്ഷ

-death-penalty
പ്രതീകാത്മക ചിത്രം

ചെന്നൈ: പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതിക്ക് വധശിക്ഷയും മറ്റു രണ്ട് പ്രതികൾക്ക് 13 ഉം 20 വർഷം തടവും വിധിച്ച് കോടതി. തിരുനെൽവേലിയിലെ പ്രത്യേക പോക്‌സോ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. ചിന്നക്കുട്ടി (27), മുനീശ്വരൻ (27), മുരുകേശൻ (27) എന്നിവരെയാണ് കേസിൽ കുറ്റക്കാരായി കണ്ടെത്തിയത്. ജഡ്ജി സുരേഷ് കുമാറാണ് ചൊവ്വാഴ്ച കേസിൽ വിധി പറഞ്ഞത്.

2022ലാണ് കേസിനാസ്പദമായ സംഭവം. തിരുനെൽവേലിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി, അയൽ ജില്ലയായ തൂത്തുക്കുടിയിലെ വിലാത്തികുളം സ്വദേശിയായ മുനീശ്വരനുമായി ഫോൺ വഴി പരിചയപ്പെടുകയും ഇരുവരും തമ്മിൽ അടുപ്പത്തിലാവുകയും ചെയ്തിരുന്നു. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് മുനീശ്വരൻ പെൺകുട്ടിയെ ബൈക്കിൽ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി വിജനമായ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതിയുടെ സുഹൃത്തുക്കളായ ചിന്നക്കുട്ടിയും മുരുകേശനും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തു.

സംഭവത്തിൽ പാളയംകോട്ടൈ ഓൾ വിമൻ പൊലീസ് കേസെടുത്ത് മൂന്ന് പ്രതികളെയും പിടികൂടി. വിചാരണയ്ക്കു ശേഷം പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു. പ്രതികൾ ഒളിവിൽ പോകുന്നത് തടയുന്നതിനും ഇരയ്ക്കും സാക്ഷികൾക്കുമെതിരെയുള്ള ഭീഷണികൾ ഒഴിവാക്കുന്നതിനുമായി ഇവരെ റിമാൻഡ് ചെയ്തിരുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചിന്നക്കുട്ടിക്ക് എതിരെ മുൻപ് കൊലപാതക കേസ് ഉൾപ്പെടെ നിലവിലുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തമിഴ്‌നാട്ടിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ക്രമസമാധാന നിലയും തകർന്നുവെന്നാരോപിച്ച് പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുൻ ഡി.എം.കെ ഭരണകാലത്ത് വളർന്നുവന്ന ലഹരിയാണ് കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ വ്യക്തമാക്കി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

A special POCSO court in Tirunelveli has sentenced one of the accused to death and two others to 13 and 20 years in prison for the 2022 gang rape of a 16-year-old student. The victim was lured by one of the perpetrators under the guise of marriage and taken to an isolated spot where she was assaulted.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GANGRAPED, DEATH PENALTY, TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360