SignIn
Kerala Kaumudi Online
Monday, 28 September 2026 8.02 PM IST

അന്തരീക്ഷ മലിനീകരണം: ഡൽഹിയിൽ പത്തിന കർമപദ്ധതി

delhi-pollution-

ന്യൂഡൽഹി: ശൈത്യകാലത്ത് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വർദ്ധിക്കുന്നത് തടയാൻ പത്തിന കർമ പദ്ധതി രൂപീകരിച്ച് ഡൽഹി സർക്കാർ.

കർഷകർ വൈക്കോൽ കത്തിക്കുന്നത് തടയാൻ വിളയുടെ അവശിഷ്ടങ്ങളിൽ പുസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ തയാറാക്കിയ ഒരു ലായിനി തളിക്കും. ഇതിലൂടെ വൈക്കോൽ കുറ്റി കത്തിക്കാതെ തന്നെ നശിപ്പിക്കാനാകും. കർഷകർക്ക് ഇത് സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

കർഷകർ വൈക്കോൽ കുറ്റികൾ കത്തിക്കുന്നത് തടയാൻ 250 ടീമുകൾ രൂപീകരിച്ചു.

പടക്കങ്ങൾ നിരോധിച്ചു.

മലിനീകരണ വിരുദ്ധ പ്രചരണം ശക്തിപ്പെടുത്താനായി 75 ടീമുകൾ രൂപീകരിച്ചു.

ഡൽഹിയിൽ വ്യാപക സർവേ നടത്തി മലിനീകരണ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി കനത്ത പിഴ ചുമത്തും.

സ്‌മോഗ് ടവറുകൾ സ്ഥാപിക്കും.

ആപ്പ് ഉപയോഗിച്ച് മലിനീകരണ ഹോട്ട് സ്പോട്ടുകൾ നിരീക്ഷിക്കും.

ഗ്രീൻ വാർ റൂമുകൾ ശക്തിപ്പെടുത്താൻ 50 പരിസ്ഥിതി എൻജിനിയർമാരെ നിയമിച്ചു.

പൊതുജനങ്ങൾ പരാതി നൽകുന്ന ഗ്രീൻ ഡൽഹി ആപ്പ് നിരന്തരം നിരീക്ഷിക്കും.

ഇക്കോ വേസ്റ്റ് പാർക്ക് നിർമ്മിക്കും.ഇതിനായി 20 ഏക്കർ സ്ഥലം അനുവദിച്ചു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ സംരംഭമാണിത്.

പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ട്രാഫിക്ക് ജാം കുറക്കാനായി 64 കേന്ദ്രങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DELHI POLLUTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360