SignIn
Kerala Kaumudi Online
Friday, 16 October 2026 10.59 PM IST

പിക്കാ‌ക്സ് മലനിരകളിലെ ഇറാന്റെ ആണവകേന്ദ്രം ആക്രമിച്ചേക്കും,​ ആണവായുധം പ്രയോഗിക്കില്ലെന്ന് ട്രംപ്

READ ENGLISH VERSION
trump

വാഷിംഗ്‌ടൺ: പിക്കാക്സ് മലനിരകളിലെ ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തിന് കരസേനയെ അയക്കില്ലെന്നും ട്രംപ് സൂചന നൽകി. ന്യൂസ് മാക്സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരെയുള്ള ആക്രമണത്തിൽ ആണവായുധം പ്രയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ കൈവശം ആണവായുധം ഉണ്ടായിരുന്നെങ്കിൽ അവരത് ഉപയോഗിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,​ ഇറാന്റെ ആണവകേന്ദ്രം ദശലക്ഷകണക്കിന് ടൺ പാറകൾക്കും മണ്ണിനും അടിയിലാണ്. ഇപ്പോൾ ഞങ്ങൾ പിക്കാക്സ് മൗണ്ടനെക്കുറിച്ചും ആലോചിക്കുകയാണ്,​ ഒരുപക്ഷേ ഞങ്ങൾക്ക് അങ്ങോട്ട് പോകേണ്ടി വന്നേക്കാം,​ ആ കേന്ദ്രത്തെ ലക്ഷ്യമിട്ട് ഞങ്ങൾ ആക്രമണം നടത്തും. വേഗത്തിൽ അത് തക‌ർത്തുകളയും. ട്രംപ് പറഞ്ഞു.

അതേസമയം ഇറാനെതിരെയുള്ള ആക്രമണത്തിന് ജിബിയു-43/ബി മാസീവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് (MOAB) ബോംബ് ഉപയോഗിക്കുമെന്ന മുൻ റിപ്പോർട്ടുകൾ ട്രംപ് സ്ഥിരീകരിച്ചില്ല. ‘മദർ ഓഫ് ഓൾ ബോംബ്‌സ്’ എന്നറിയപ്പെടുന്ന ഈ ആയുധം ആണവബോംബല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇറാനിലെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും പിക്കാക്സ് മൗണ്ടൻ ഉൾപ്പെടെയുള്ള ആണവ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്താൻ MOAB ഉപയോഗിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRUMP, TRUMP IRAN, PICKAZE MOUNTAIN, NUCLEAR SITE, IRAN NUCLEAR FACILITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360