SignIn
Kerala Kaumudi Online
Saturday, 10 October 2026 12.44 AM IST

ഡൽഹിയിൽ യുദ്ധസന്നാഹം

READ ENGLISH VERSION
1

സമ്പൂർണ അടച്ചിടൽ വേണ്ടെന്ന് സുപ്രീംകോടതി
സമരവുമായി മുന്നോട്ടെന്ന് സി.ജെ.പിയും പ്രതിപക്ഷ സംഘടനകളും

ന്യൂഡൽഹി: ഇന്നത്തെ ജന്തർ മന്ദർ സമരത്തെ നേരിടാൻ ഡൽഹിയിലുടനീളം അസാധാരണ സേനാവിന്യാസവുമായി കേന്ദ്രം. 26,000 കേന്ദ്രസേനാംഗങ്ങളെയും, 20,000ൽപരം പൊലീസുകാരെയും രംഗത്തിറക്കി. ജന്തർ മന്ദറിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. സമരക്കാരെ തടയാൻ 37ൽപരം ബ്ലോക്കിംഗ് പോയിന്റുകളും പരമാവധി ഇടങ്ങളിൽ സി.സി ടിവിയും സജ്ജമാക്കി. ഇന്നലെ രാത്രി 'ഇന്ത്യ' മുന്നണി നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു. അതേസമയം 57 മെട്രോ സ്റ്റേഷൻ അടച്ചിടാനും, ന്യൂഡൽഹി നിസാമുദ്ദിൻ റെയിൽവേ സ്റ്റേഷനിലെ ട്രെയിൻ സർവീസ് റദ്ദാക്കാനും തീരുമാനിച്ചെങ്കിലും സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടു. തുടർന്ന് 12 സ്റ്റേഷനുകൾ ഒഴിവാക്കി ഇന്നലെ രാത്രി 9 മുതൽ ഇന്ന് വൈകിട്ട് ആറ് വരെ 45 മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ കേന്ദ്രം തീരുമാനിച്ചു.

റെയിൽവേ- മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പി.ജി ഹോസ്റ്റലുകൾ, ഹോട്ടൽ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. സമരക്കാരാണെന്ന് തിരിച്ചറിഞ്ഞാൽ പിന്തിരിപ്പിക്കാൻ ശ്രമിക്കും. ഇല്ലെങ്കിൽ അറസ്റ്റുണ്ടാകും. സ്റ്റേഡിയങ്ങൾ താത്കാലിക ജയിലുകളാകും. ട്രെയിനുകളിലെത്തുന്ന സമരക്കാരെ പല സംസ്ഥാനങ്ങളിലും കസ്റ്റഡിയിലെടുത്തു. രാജ്യ തലസ്ഥാനത്തിന്റെ അതിർത്തി മേഖലകൾ സീൽ ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയും ഇടതു വിദ്യാർത്ഥി യുവജന സംഘടനകളും ഉൾപ്പെടെ ആഹ്വാനം ചെയ്ത സമരത്തിൽ സി.പി.എം നേതാക്കളും അണിചേരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360