SignIn
Kerala Kaumudi Online
Wednesday, 29 July 2026 5.54 PM IST

ചോദ്യപേപ്പർ ചോർച്ച; പൊതുപരീക്ഷാ ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ, പ്രതിഷേധിച്ച് പ്രതിപക്ഷം

loksabha
ലോക്‌സഭ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും പൊതുപരീക്ഷകളിലെ ക്രമക്കേടുകളും തടയാൻ ശിക്ഷ കർശനമാക്കുന്ന ബിൽ ലോക്‌സഭയിൽ പാസായി. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്‌ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ സർക്കാർ വോട്ടിനിട്ട് തള്ളി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

തിങ്കളാഴ്‌‌ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് പൊതുപരീക്ഷാ ഭേദഗതി ബിൽ അവതരിപ്പിച്ചത്. അന്യായ മാർഗങ്ങൾ സംബന്ധിച്ച കുറ്റത്തിന് നിലവിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെയാണ് തടവുശിക്ഷ. ഇത് അഞ്ച് മുതൽ പത്ത് വർഷം വരെ കഠിനതടവായി ഉയർത്തും. പിഴ പത്തുലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപ വരെയാക്കും. പരീക്ഷാ നടത്തുന്ന കമ്പനികൾക്കും സ്വകാര്യ പരീക്ഷാ ഏജൻസികൾക്കുമുള്ള പിഴ ഒരു കോടിയിൽ നിന്ന് അഞ്ച് കോടി രൂപയാക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് പൊതുപരീക്ഷകളുടെ ചുമതലയിൽ നിന്നുള്ള വിലക്കിന്റെ കാലാവധി നാലിൽ നിന്ന് എട്ട് വർഷമായി ഉയർത്തും.

സംഘടിത കുറ്റകൃത്യമായി പരീക്ഷാത്തട്ടിപ്പ് തെളിഞ്ഞാൽ ചുരുങ്ങിയത് ഏഴ് വർഷം തടവും പത്ത് കോടി രൂപ പിഴയും വരെയുള്ള ഭീമമായ ശിക്ഷ അനുഭവിക്കേണ്ടിവരും. കൂടാതെ കുറ്റാരോപിതരായ സ്ഥാപനങ്ങളുടെയും ആളുകളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള വ്യവസ്ഥകളും പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്‌ത് രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ ദിനംപ്രതിയുള്ള വിചാരണ പൂർത്തിയാക്കി വിധി പ്രസ്‌താവിക്കണമെന്നും ബില്ലിൽ പറഞ്ഞിട്ടുണ്ട്.

English Summary

The Lok Sabha has passed the Public Examinations (Amendment) Bill to impose stricter penalties for question paper leaks and exam malpractice. The Bill increases jail terms and fines, introduces harsher punishment for organised exam fraud, allows confiscation of assets, and mandates time-bound investigations and fast-track trials.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PUBLIC EXAMINATIONS BILL, QUESTION PAPER LEAK, LOK SABHA, EXAM MALPRACTICE, PUBLIC EXAMS AMENDMENT BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360