
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റൽ സേവന വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള 'റെഡ് ഹെറിംഗ് പ്രോസ്പെക്ട്സ് ' സമർപ്പിച്ചു. ഓഹരി വിൽപ്പന 21ന് ആരംഭിച്ച് 23ന് അവസാനിക്കും. ആങ്കർ നിക്ഷേപകർക്കുള്ള ബിഡ്ഡിംഗ് തീയതി 19ലേക്ക് നിശ്ചയിച്ചു. ഇഷ്യൂ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ആങ്കർ നിക്ഷേപകർക്കുള്ള ബിഡ്ഡിംഗ് നടക്കുക.
അർഹരായ ജീവനക്കാർക്കായി 500 കോടി രൂപ വരെയും അർഹരായ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഉടമകൾക്കായി 2,500 കോടി രൂപ വരെയും മൂല്യമുള്ള ഓഹരികൾ സംവരണം ചെയ്യും. ഇതോടെ ആകെ സംവരണത്തുക 3,000 കോടി രൂപയാകും.
ജിയോ പ്ലാറ്റ്ഫോംസ് ഐ.പി.ഒ ഓഹരി വിൽപ്പനയ്ക്കുള്ള വില പരിധി 1,065-1,119 രൂപയായി നിശ്ചയിച്ചു. ഉയർന്ന നിരക്ക് കണക്കിലെടുത്താൽ 30,213 കോടി രൂപ സമാഹരിക്കാൻ ഇതിലൂടെ സാധിക്കും. ഇതോടെ ഇത് ഇന്ത്യയിലെ എക്കാലത്തെയും വലിയ പൊതു ഓഹരി വിൽപ്പനയായി മാറുമെന്ന് കണക്കാക്കുന്നു. റെഗുലേറ്ററി ഫയലിംഗ് പ്രകാരം, ഓരോന്നിനും 10 രൂപ മുഖവിലയുള്ള 27 കോടി വരെ ഓഹരികളുടെ പുതിയ ഇഷ്യൂ ഈ ഐ.പി.ഒയിൽ ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |