SignIn
Kerala Kaumudi Online
Thursday, 15 October 2026 1.47 AM IST

സാമൂഹ്യക്ഷേമ പദ്ധതി : 'ഇന്ദിര' പേര് ഒഴിവാക്കി, പകരം 'പ്രധാനമന്ത്രി'

p

ന്യൂഡൽഹി: ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന മൂന്ന് സാമൂഹിക ക്ഷേമ പദ്ധതികളുടെ പേരുമാറ്റി കേന്ദ്ര സർക്കാർ. ഇവ ഇനി പ്രധാനമന്ത്രിയുടെ പേരിൽ അറിയപ്പെടും. ഇതടക്കം അഞ്ച് പദ്ധതികളുടെ പേരുമാറ്റാനുള്ള ഗ്രാമവികസന വകുപ്പിന്റെ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി.

ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിക്ക് പ്രധാനമന്ത്രി വാർദ്ധക്യകാല പെൻഷൻ യോജന എന്ന പേരു നൽകി. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതിയുടെ പേര് പ്രധാനമന്ത്രി വിധവാ പെൻഷൻ യോജന എന്നും ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി പ്രധാനമന്ത്രി ദിവ്യാംഗജൻ പെൻഷൻ യോജന എന്നുമാക്കി.

ദേശീയ സാമൂഹ്യ സഹായ പദ്ധതിയെ പ്രധാനമന്ത്രി സാമാജിക് സഹായതാ യോജനയെന്നും ദേശീയ കുടുംബ ആനുകൂല്യ പദ്ധതിയെ പ്രധാനമന്ത്രി കുടുംബ ആനുകൂല്യ യോജനയെന്നും പുനർനാമകരണം ചെയ്‌തു. പദ്ധതികൾക്കായി 2030-31വരെ 53,428 കോടി ചെലവിടും.

പരിധിയിൽ ഇളവ്

ഭിന്നശേഷി പെൻഷൻ പദ്ധതിയിൽ 79 വയസുവരെയുള്ളവർക്ക് 375രൂപയും 80 വയസുമുതലുള്ളവർക്ക് 625 രൂപയും പെൻഷൻ നൽകും. പദ്ധതിയിൽ അംഗമാകാൻ 80 ശതമാനം ഭിന്നശേഷി ആവശ്യമായിരുന്നത് 40 ശതമാനമാക്കി. ഭിന്നശേഷി കുട്ടികൾക്കും പെൻഷൻ ലഭിക്കും വിധം പ്രായപരിധി കുറച്ചു. മൂന്നു മാസത്തിനുള്ളിൽ മാറ്റങ്ങൾ നടപ്പാക്കും. വയോജന പെൻഷൻ, വിധവാ പെൻഷൻ, കുടുംബ ആനുകൂല്യ പദ്ധതി എന്നിവയിൽ മാറ്റമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360