SignIn
Kerala Kaumudi Online
Saturday, 16 May 2026 3.04 AM IST

സംസ്ഥാനത്തെ മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് വിജയ്; പൂട്ടുന്നത് 717 ടാസ്മാക് ഔട്ട്‌ലെറ്റുകൾ

vijay

ചെന്നൈ: തമിഴ്‌നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിലുള്ള 717 ടാസ്മാക് മദ്യവില്പനശാലകൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാനാണ് നിർദ്ദേശം.

സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച്, തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന് (ടാസ്മാക്) കീഴിൽ തമിഴ്‌നാട്ടിലുടനീളം 4765 ചില്ലറ മദ്യവില്പനശാലകളാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ഷേത്രങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ബസ് ടെർമിനലുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റുകൾ കണ്ടെത്താനായി ഉദ്യോഗസ്ഥർ സംസ്ഥാനവ്യാപകമായി പരിശോധന നടത്തുകയാണ്.

ആരാധനാലയങ്ങൾക്ക് സമീപം 276 മദ്യശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം 186 എണ്ണവും, ബസ് സ്റ്റാൻഡുകൾക്ക് സമീപം 255 എണ്ണവും ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് അടച്ചുപൂട്ടേണ്ട ആകെ മദ്യശാലകളുടെ എണ്ണം 717 ആയത്. മദ്യവില്പനശാലകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ടാസ്മാക് ഔട്ട്‌ലെറ്റുകൾ പൊതു ഇടങ്ങൾക്ക് സമീപമാണെന്നത് സംബന്ധിച്ച പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമാണ് നീക്കമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CM VIJAY, TASMAC, BAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360