SignIn
Kerala Kaumudi Online
Thursday, 21 May 2026 12.29 AM IST

തമിഴ്‌നാട്ടിൽ ഭരണത്തിലേറാനൊരുങ്ങി വിജയ്, വീട്ടിലെത്തി തൃഷ

trisha-vijay

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അട്ടിമറി മുന്നേറ്റമാണ് നടൻ വിജയിയുടെ തമിഴക വെട്രി കഴകം കാഴ്ചവച്ചത്. ആകെയുള്ള 234 സീറ്റുകളിൽ 110 ഇടങ്ങളിൽ ടിവികെ ലീഡ് ചെയ്യുന്നു. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി സഖ്യം എന്നിവരുമായി നടന്ന ശക്തമായ ത്രികോണ മത്സരത്തിലാണ് പുതിയ രാഷ്ട്രീയ ശക്തിയായി വിജയ് ഉദിച്ചുയരുന്നത്.

ഇതിനിടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെയും ആരാധകരെയും ഒരുപോലെ ആകാംക്ഷയിലാഴ്ത്തി നടി തൃഷ കൃഷ്ണൻ വിജയിയുടെ വസതിയിലെത്തിയത്. തൃഷയുടെ 43ാം ജന്മദിനത്തിലാണ് ഈ സന്ദർശനമെന്നതും ശ്രദ്ധേയമായി. ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് പുലർച്ചെ തൃഷ തിരുമല വെങ്കിടേശ്വരക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തിരുപ്പതിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് താരം നേരെ വിജയിയുടെ വീട്ടിലെത്തിയത്.

വിജയിയും തൃഷയും തമ്മിലുള്ള അടുത്ത സൗഹൃദം ഏറെക്കാലമായി തമിഴ് സിനിമാലോകത്തെ സംസാരവിഷയമാണ്. 'ഗില്ലി', 'തിരുപ്പാച്ചി', 'ലിയോ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച താരങ്ങൾ പ്രേക്ഷകരുടെയും പ്രിയപ്പെട്ട ജോഡികളാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുവരെയും ബന്ധപ്പെടുത്തി നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിജയിയുടെ വ്യക്തിജീവിതവും വിവാഹമോചന വാർത്തകളും രാഷ്ട്രീയ എതിരാളികൾപോലും ചർച്ചയാക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും ഈ കൂടിക്കാഴ്ച. നേരത്തെ ചെന്നൈയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ ഇരുവരും ഒരേ കാറിൽ എത്തിയതും വലിയ വാർത്തയായിരുന്നു.

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച വിജയിയെ സംബന്ധിച്ചിടത്തോളം തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. തന്റെ ആദ്യ രാഷ്ട്രീയ അങ്കത്തിൽ തന്നെ ഭരണകക്ഷിയായ ഡിഎംകെയെ വിറപ്പിക്കുന്ന പ്രകടനമാണ് നടൻ കാഴ്ചവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TVK, TRISHA, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360