
അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്രവും വലിയ തിരിച്ചുവരവ് കണ്ട പോരാട്ടത്തിനൊടുവിലാണ് പ്രീക്വാർട്ടറിൽ ഈജിപ്തിനെ 3-2ന് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇത്തവണ ക്വാർട്ടർ ഉറപ്പിച്ചത്. എന്നാൽ മത്സരത്തിന്പിന്നാലെ റഫറിയിംഗിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് ഈജിപ്ത് ടീമും ഒരു വിഭാഗം ആരാധകരും. മത്സരം നിയന്ത്രിച്ച പ്രധാന റഫറി ഫ്രഞ്ചുകാരൻ ഫ്രാങ്കോയിസ് ലെറ്രെക്സിയറിനെതിരെ ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി ഫിഫയ്ക്ക് പരാതി നൽകി. ഈജിപ്ത് 1-0 ന് മുന്നിലായിരുന്നപ്പോൾ രണ്ടാം പകുതിയിൽ മൊസ്തഫ സിക്കോ നേടിയ ഗോൾ വാർപരിശോധനയ്ക്ക് ശേഷം നിഷേധിച്ചതും മുഹമ്മദ് സലയെ അർജന്റൈൻ പെനാൽറ്റി ബോക്സിൽ വീഴ്‌ത്തിയതിന് പെനാൽറ്റി ലഭിച്ചില്ല എന്നതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് റഫറിക്കെതിരെ ഈജിപ്ത് ടീം രംഗത്തെത്തിയത്. എന്നാൽ ഈജിപ്തിന്രെ പരാതിയെക്കുറിച്ച് ഫിഫ അധികൃതർ പ്രതികരിച്ചിട്ടില്ല.
ഈജിപ്‌തിനെതിരെ 78 മിനിട്ടുവരെ 2 ഗോളിന് പിന്നിലായിരുന്ന അർജന്റീന തുടർന്ന് 15 മിനിട്ടിനുള്ളിൽ 3 ഗോളുകൾ നേടിയാണ് ക്വാർട്ടർ ഉറപ്പിച്ചത്. നേരത്തേ പെനാൽറ്റി പാഴാക്കിയ ഇതിഹാസ നായകൻ ലയണൽ മെസി ഒരു ഗോളടിച്ചും (83-ാം മിനിട്ട്) ഒന്നിന് അസിസ്റ്റ് നൽകിയും അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ക്രിസ്റ്റ്യൻ റൊമേറൊ (79),എൻസോ ഫെർണാണ്ടസ് (90+3) എന്നിവരും അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. യാസർ ഇബ്രാഹിമും (15), മൊസ്‌തഫ സീക്കോയുമാണ്(67) ഈജിപ്‌തിനായി സ്കോർ ചെയ്തത്.
ഈജിപ്ത് വഞ്ചിക്കപ്പെട്ടു. മെസിയെ ടൂർണമെന്റിൽ നിലനിറുത്താൻ സ്പോൺസർമാർക്ക് വേണ്ടി റഫറി ആരുടെയോ നിർദ്ദേശ പ്രകാരം പക്ഷാപാതം കാണിച്ചു, ഈ ലോകകപ്പിലെ ഒരു മത്സരവും ഇനി ഞാൻ കണില്ല.
ഹൊസ്സാം ഹസ്സൻ
ഈജിപ്ത് പരിശീലകൻ.
1- ലോകകപ്പ് നോക്കൗട്ടിൽ തുടർച്ചയായി 6മത്സരങ്ങളിൽഗോൾ നേടുന്ന താരമായി മെസി.
8- ഈ ലോകകപ്പിൽ മെസിയുടെ ഗോൾ നേട്ടം എട്ടായി.
5-ഈ ലോകകപ്പിലെ കളിച്ച 5 മത്സരങ്ങളിലും ഗോൾ നേടാൻ മെസിക്കായി.
സ്വരേവ് സെമിയിൽ
ലണ്ടൻ വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിൽ പുരുഷ സിംഗിൾസിൽ ജർമ്മൻ താരം അലക്സാണ്ടർ സ്വരേവ് സെമിഫൈനലിലെത്തി. ക്വാർട്ടറിൽ അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്ര്‌സിനെ നേരിട്ടുള്ള സെറ്രുകളിൽ വീഴ‌്ത്തിയാണ് സ്വരേവ് സെമിയിൽ കടന്നത്. സ്കോർ:6-4,6-4,6-2. നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനാണ് സ്വരേവ്. ബ്രിട്ടീഷ് താരം ആർതർ ഫെറിയും സെമിയിലെത്തി. വനിതാ സിംഗിൾസിൽ മാർത കോസ്റ്ര്യുക്, ലിൻഡ് നൊസ്കോവ എന്നിവരും സെമിയിലേക്ക് ടിക്കറ്റെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |