SignIn
Kerala Kaumudi Online
Thursday, 09 July 2026 1.52 AM IST

അയോദ്ധ്യ സംഭാവനക്കൊള്ള, കുടുങ്ങും കൂടുതൽ പേർ, അവിനാശ് ശുക്ല ഒന്നാം പ്രതി

e

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കാൻ അന്വേഷണസംഘം. അറസ്റ്റിലായ പ്രതി അനുകൽപ് മിശ്രയുടെ ബന്ധു രാമേന്ദ്ര മിശ്ര,അയോദ്ധ്യ ഇനായത് നഗ‌ർ മാർക്കറ്റിലെ ജൂവലറി ഉടമ എന്നിവ‌ർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. നാല് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യലിന് വിളിപ്പിച്ചു. കേസിൽ അവിനാശ് ശുക്ലയെ ഒന്നാം പ്രതിയാക്കി. പ്രതികളായ ലവ്കുശ് മിശ്ര,അനുകൽപ് മിശ്ര,കരുണേഷ് പാണ്ഡെ എന്നിവരെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്‌തു. ഉത്തർപ്രദേശ് പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണത്തിൽ പങ്കുചേരുമെന്നാണ് സൂചന. സംഭാവന എണ്ണി തിട്ടപ്പെടുത്തുന്നതിന്റെ ചുമതലയുണ്ടായിരുന്ന ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയെ പ്രതിയാക്കിയേക്കും. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് അനിൽ മിശ്രയ്‌ക്കെതിരെ മൊഴി നൽകിയെന്നാണ് സൂചന. ട്രസ്റ്റിലെ പ്രത്യേക ക്ഷണിതാവെന്ന പദവിയിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടില്ലെന്ന് ഗോപാൽ റാവു വ്യക്തമാക്കി. യോഗങ്ങളിൽ പങ്കെടുക്കാതെ തത്കാലത്തേക്ക് മാറിനിൽക്കാൻ നിർദ്ദേശമുണ്ട്. ക്ഷേത്രവളപ്പിലെ മുറി ഗോപാൽ റായ് ഒഴിഞ്ഞു. വാഹന പാസും തിരിച്ചേൽപ്പിച്ചു.

മോദി മാപ്പുപറയണം:

കോൺഗ്രസ്

സന്യാസിമാർക്കുപകരം ചമ്പത് റായിയെ ക്ഷേത്ര ഭരണമേൽപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പു പറയണമെന്ന് കോൺഗ്രസ് . ഉത്തരവാദിത്തത്തിൽ നിന്ന് മോദിക്ക് ഒളിച്ചോടാനാകില്ല. ഡ്രൈവറെ താക്കോൽ ഏൽപ്പിച്ച ചമ്പത് റായിയെ ഉടൻ അറസ്റ്റു ചെയ്യണം. ഇപ്പോഴത്തെ ട്രസ്റ്റ് അംഗങ്ങളെ പിരിച്ചുവിട്ട് പുതിയത് രൂപീകരിക്കണം. സുപ്രീംകോടതി മേൽനോട്ടത്തിൽ സമഗ്ര അന്വേഷണമുണ്ടാകണം.

'ബദ്‌രിനാഥിൽ'

മൂന്നംഗ സമിത്

ബദ്‌രിനാഥ് ക്ഷേത്രത്തിൽ സംഭാവന കൊള്ളയെന്ന ആരോപണത്തിൽ ഉത്തരാഖണ്ഡ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ഉന്നതതല സമിതിയെ നിയമിച്ച് മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമി ഉത്തരവിട്ടു. 15 ദിവസത്തിനകം റിപ്പോ‌ർട്ട് സർക്കാരിന് കൈമാറണം. വിഷയത്തിൽ ക്ഷേത്ര കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ പ്രമോദ് നൗട്ടിയാലിനെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റ‌ർ ചെയ്‌തു. ഇയാളെ സസ്‌പെൻഡ് ചെയ്‌ത കമ്മിറ്റി, കാരണം കാണിക്കൽ നോട്ടീസും നൽകിയിരിക്കുകയാണ്. ട്രസ്റ്റ് ചെയർമാൻ ഹേമന്ത് ദ്വിവേദിയുടെ പേഴ്‌ണൽ അസിസ്റ്റന്റ് കൂടിയാണ് പ്രമോദ്. ക്ഷേത്രത്തിലെ നാലംഗ ആഭ്യന്തര പാനലും ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്. സംഭാവന എണ്ണിതിട്ടപ്പെടുത്തുന്ന മുറിയിൽ നിന്ന് രാവിലെ 9നും 9.30നും ഇടയ്‌ക്ക് പതിവായി ഇയാൾ മോഷ്‌ടിക്കാറുണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360