
കൈക്കൂലി വാങ്ങിയാൽ ഉടൻ പിരിച്ചുവിടാൻ ഉത്തരവ്
ചെന്നൈ: താൻ ജനിച്ച ആശുപത്രിയിൽ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ സർപ്രൈസ് സന്ദർശനം. എഗ്മോറിലെ കുട്ടികളുടെ ആശുപത്രിയിലെത്തിയ അദ്ദേഹം നവജാത ശിശുക്കളെ കാണുകയും ലാളിക്കുകയും ചെയ്തു.
ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് അമ്മമാരുമായി സംസാരിച്ചു. ചിലർ പരാതികൾ പറഞ്ഞു. ആശുപത്രി സേവനങ്ങൾക്ക് കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതിയുയർന്നതോടെ അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പിന്നാലെ കൈക്കൂലി വാങ്ങുന്നവരെ ഉടൻ പിരിച്ചുവിടാനുള്ള ഉത്തരവ് പുറത്തിറങ്ങി.
ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ കൈക്കൂലി ആവശ്യപ്പെടുകയോ നിർബന്ധിക്കുകയോ ചെയ്താൽ, 104 എന്ന നമ്പറിൽ വിളിച്ചറിയിക്കണം. ആശുപത്രി ജീവനക്കാരുമായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ആശുപത്രി വികസനത്തിനു വേണ്ടിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും വിജയ് നിർദ്ദേശിച്ചു.സർക്കാർ ആശുപത്രികളിൽ 'അമ്മ കാന്റീൻ' സ്ഥാപിക്കും.
ജൂൺ 22നാണ് വിജയ് 52-ാം പിറന്നാൾ ആഘോഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |