ബംഗളൂരു: : ദക്ഷിണേന്ത്യൻ സംഗീതത്തിലെ അനശ്വര ശബ്‌ദമായ എസ് ജാനകിക്ക് ഇന്ന് മൈസൂരുവിൽ സംസ്ഥാനബഹുമതികളോടെ വിടനൽകും. ഗായികയുടെ ഭൗതികശരീരം പൊതുദർശനത്തിനായി മൈസൂരുവിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ എത്തിച്ചു. വൈകുന്നേരം 4.30ന് മൈസൂരുവിലെ കനിയഹുണ്ടി ഗ്രാമത്തിലെ ഫാം ഹൗസിലാണ് സംസ്‌കാരം. അന്ത്യവിശ്രമം മൈസൂരുവിൽ വേണമെന്നായിരുന്നു ജാനകിയുടെ അന്ത്യാഭിലാഷം.
വൻ ജനാവലിയാണ് തങ്ങളുടെ പ്രിയപ്പെട്ട ജാനകിയമ്മയെ അവസാനമായി കാണാനായി മഹാരാജാ കോളേജ് ഗ്രൗണ്ടിലേക്ക് എത്തുന്നത്. ആരാധകരുടെ തിരക്ക് മുന്നിൽകണ്ട് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് മൈസൂരു നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. മഹാരാജാ കോളേജ് ഗ്രൗണ്ടിലേക്കും മൈസൂരു നഗരത്തിലേക്കും പോകുന്ന പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ 48000-ത്തിലധികം ഗാനങ്ങളാണ് എസ് ജാനകി ആലപിച്ചത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഉൾപ്പെടെ ഇരുപതോളം ഭാഷകളിൽ അവരുടെ ശബ്‌ദം മുഴങ്ങിയിട്ടുണ്ട്. ഭാവസാന്ദ്രമായ ആലാപനശൈലിയും ശബ്‌ദത്തിലെ വൈവിദ്ധ്യവുമാണ് ജാനകിയെ ഇന്ത്യൻ സംഗീതലോകത്ത് വ്യത്യസ്‌തയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |