ഭോപ്പാൽ: യുവതികൾക്ക് നേരെ ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബസിലിരുന്ന രണ്ട് യുവതികൾക്ക് നേരെയാണ് യുവാവ് അശ്ലീല പ്രദർശനത്തിന് മുതിർന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
സീറ്റിലിരിക്കുകയായിരുന്ന യുവതിയുടെ അരികിലേക്ക് യുവാവ് വസ്ത്രങ്ങൾ അഴിച്ചുമാറ്റി സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ യുവതിയുടെ തോളിൽ തൊടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഒട്ടും ഭയപ്പെടാതെ പെട്ടെന്ന് പ്രതികരിച്ച യുവതി എഴുന്നേറ്റ് ഇയാളുടെ മുഖത്തടിക്കുകയായിരുന്നു. യുവതിയുടെ പ്രതികരണത്തോടെ പരിഭ്രാന്തനായ യുവാവ് ഉടൻ തന്നെ ബസിൽ നിന്നും ഇറങ്ങിയോടി.
ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പൊലീസ് പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുവതി ഇതുവരെ പൊലീസിൽ പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതേസമയം, പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം തുടർനടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ദൃശ്യങ്ങളിൽ പ്രതി കുറ്റം ചെയ്യുന്നത് വ്യക്തമായിട്ടും പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം കാലതാമസം അനാവശ്യമാണെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.
In Bhopal, Madhya Pradesh, a woman slapped a man who exposed himself to two women on a stationary bus. Viral CCTV footage captured the woman's swift reaction, causing the man to flee. Police later identified and apprehended the suspect. No case has been registered yet as the woman has not filed a complaint; police await her statement to initiate further action.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |