SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 PM IST

മീന്‍ കഴിക്കുമ്പോള്‍ ഈ ഭാഗം എന്ത് ചെയ്യണം? അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

fish

മത്സ്യ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തവരും അത് കഴിക്കാത്തവരും മലയാളികള്‍ക്കിടയില്‍ വളരെ കുറവാണ്. മീന്‍ കറിയില്ലാത്ത ഊണ് എന്നത് പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഒന്നാണ്. എന്നാല്‍ മീന്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ആരോഗ്യത്തിന് ഗുണകരമായ ഒത്തിരി സവിശേഷതകള്‍ നിറഞ്ഞ ഭക്ഷണം കൂടിയാണ് മത്സ്യം. മത്സ്യം കഴിക്കുമ്പോള്‍ പല ഭാഗങ്ങളും ഒഴിവാക്കാറുണ്ട് പലരും. എന്നാല്‍ ഇത് കൃത്യമായി ഇവയുടെ ഗുണങ്ങള്‍ അറിയാതെയാണ് എന്നതാണ് വാസ്തവം.

അത്തരത്തില്‍ ഒന്നാണ് മീനിന്റെ കണ്ണുകള്‍. ഇവ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നതാണ് യാഥാര്‍ത്ഥ്യം. മീനിന്റെ കണ്ണിനും അതിന് ചുറ്റുമുള്ള ഭാഗങ്ങളിലും ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മനുഷ്യന്റെ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയമിടിപ്പ് നിയന്ത്രിക്കാനും ഇവ വലിയ അളവില്‍ സഹായിക്കുന്നു. മീനിന്റെ കണ്ണുകളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ തലച്ചോറിനും അവയുടെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും നല്ലതാണ്.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഇവ സഹായകമാണ്. അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഇവ സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മീനുകളുടെ കണ്ണില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയുന്നതിനും ഇവ സഹായിക്കുന്നു. എന്നാല്‍ കടലില്‍ നിന്ന് പിടികൂടുന്ന വലിയ മീനുകളുടെ കണ്ണുകളില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെറിയ മീനുകളുടെ കണ്ണ് ഭക്ഷിക്കുന്നതായിരിക്കും കൂടുതല്‍ സുരക്ഷിതം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FISH, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360