SignIn
Kerala Kaumudi Online
Saturday, 17 October 2026 1.14 AM IST

ഇന്നറിയാം, ആരെന്നും എന്തെന്നും

cricket

ബംഗളുരു: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന‌ടക്കും. 2-2ന് തുല്യനിലയിലുള്ള പരമ്പര ഇന്ന് ജയിക്കുന്നവർക്ക് സ്വന്തമാക്കാം. എന്നാൽ ബെംഗളുരുവിലെ മഴ സാദ്ധ്യത മത്സരത്തിന് വെല്ലുവിളിയാണ്. ലക്നൗവിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ എട്ടുവിക്കറ്റിന് ജയിച്ചിരുന്നു. എന്നാൽ റാഞ്ചിയിൽ ന‌ടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ നൽകിയ 250 റൺസ് ലക്ഷ്യം ചേസ് ചെയ്ത് വിൻഡീസ് വിജയിച്ചു.

ലക്നൗവിൽ മൂന്നാം മത്സരത്തിൽ 14 റൺസിന് ഇന്ത്യൻ ജയം.നാലാം മത്സരത്തിൽ ഹൈദരാബാദിൽ 24 റൺസിന് ജയിച്ചാണ് വിൻഡീസ് പരമ്പര സമനിലയിലാക്കി ഇന്നത്തെ മത്സരം ഫൈനലിന് തുല്യമാക്കിയത്. ഹൈദരാബാദിൽ ആദ്യം ബാറ്റ്ചെയ്ത വിൻഡീസ് 247/3 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യയ്ക്ക് 223 റൺസേ നേടാനായുള്ളൂ. 23 പന്തുകളിൽ ആറുഫോറുകളും നാലുസിക്സുകളുമടക്കം 56 റൺസടിച്ച് സഞ്ജു സാംസൺ നൽകിയ മികച്ച തുടക്കം മുതലാക്കാൻ കഴിയാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.ആദ്യ മത്സരത്തിൽ 11 റൺസിന് പുറത്തായിരുന്ന സഞ്ജു രണ്ടാം മത്സരത്തിൽ 41 പന്തുകളിൽ 82 റൺസ് നേടിയിരുന്നു.എന്നാൽ മൂന്നാം മത്സരത്തിൽ മൂന്ന് റൺസേ നേടാനായുള്ളൂ.

പരമ്പരയിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും 200ലേറെ റൺസ് ഇരുടീമുകളും സ്കോർ ചെയ്തിരുന്നു. പരമ്പരയിൽ രണ്ട് സെഞ്ച്വറികളും(102*&102*) ഒരു അർദ്ധസെഞ്ച്വറിയുമായി (52) മികച്ച ഫോമിൽ നിൽക്കുന്ന നായകനും ഓപ്പണറുമായ ഷായ് ഹോപ്പാണ് വിൻഡീസിന്റെ കരുത്ത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും പ്ളേയർ ഒഫ് ദ മാച്ചായത് ഹോപ്പാണ്.

സാദ്ധ്യത ഇലവനുകൾ

ഇന്ത്യ : അഭിഷേക് ശർമ്മ,സഞ്ജു സാംസൺ , ഇഷാൻ കിഷൻ,ശ്രേയസ് അയ്യർ, തിലക് വർമ്മ,ശിവം ദുബെ,നമാൻ ധിർ,അക്ഷർ പട്ടേൽ,കുൽദീപ് യാദവ്, പ്രിൻസ് യാദവ്,അർഷ്ദീപ് സിംഗ്.

വിൻഡീസ്: ഷായ് ഹോപ്പ്, കാമിൽ പുരാൻ,ഷിമ്രോൺ ഹെറ്റ്മേയർ,റോവ്മാൻ പവൽ,റൂതർഫോഡ്,ഷെപ്പേഡ്,റോസ്റ്റൺ ചേസ്, ഷമർ സ്പ്രിൻഗർ,ഷമർ ജോസഫ്,അകീൽ ഹൊസൈൻ,മാത്യു ഫോഡെ.

7 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും ലൈവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, SPORTS, INDVSWI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360