SignIn
Kerala Kaumudi Online
Thursday, 25 June 2026 5.03 PM IST

ക്ലാസ് മുറിയിൽ വച്ച് അദ്ധ്യാപകന്റെ പ്രൊപ്പോസൽ; ചെരുപ്പൂരി തല്ലി എംബിബിഎസ് വിദ്യാർത്ഥിനി, വീഡിയോ

READ ENGLISH VERSION
teacher

ബംഗളൂരു: ക്ലാസ് മുറിയിൽ വച്ച് പ്രണയാഭ്യർത്ഥന നടത്തിയ അദ്ധ്യാപകനെ ചെരുപ്പൂരി മർദിച്ച് എംബിബിഎസ് വിദ്യാ‌ർത്ഥി. ബംഗളൂരുവിലെ ഒരു മെഡിക്കൽ കോളേജിലാണ് സംഭവം. വിദ്യാർത്ഥിയും സഹപാഠികളും ചേർന്ന് അദ്ധ്യാപകനെ വളഞ്ഞിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ക്ലാസ് മുറിയിൽ മൈക്കിലൂടെയാണ് അദ്ധ്യാപകൻ പ്രണയാഭ്യർത്ഥന നടത്തിയത്. നിങ്ങളുടെ ബാച്ചിലെ ഏറ്റവും പ്രധാനപ്പെട്ട പെൺകുട്ടികളിൽ ഒരാളോട് പ്രണയാഭ്യർത്ഥന നടത്താൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് അദ്ധ്യാപകൻ പറഞ്ഞു. വിദ്യാർത്ഥിയുടെ പേര് അയാൾ പറഞ്ഞിരുന്നില്ല. ശേഷം വിദ്യാർത്ഥികൾക്ക് നൽകാനുള്ള ചോക്ലേറ്റുമായി ഒരാൾ വാതിൽക്കൽ നിൽക്കുന്നത് കാണാം.

അദ്ധ്യാപകൻ അയാളുടെ അടുത്തേക്ക് പോകുന്നതിനിടെ ഒരു വിദ്യാർത്ഥിനി എഴുന്നേറ്റ് അതിനെ എതിർത്തു. അപ്പോൾ നീ എന്നോട് ഐ ലവ് യു പറഞ്ഞില്ലേ എന്ന് അദ്ധ്യാപകൻ ചോദിച്ചു. വിദ്യാർത്ഥിനി അതിനെ എതിർത്തു. വിദ്യാർത്ഥിനി പ്രോപ്പോസ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് അദ്ധ്യാപകൻ അവകാശപ്പെട്ടെങ്കിലും വിദ്യാർത്ഥിനി അത് കാണണമെന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അദ്ധ്യാപകൻ ക്ലാസിൽ നിന്നും ഇറങ്ങിപ്പോയി. പ്രിൻസിപ്പലിന് പരാതി നൽകുമെന്ന് യുവതി പറയുന്നതും വീഡിയോയിൽ കാണാം. പിന്നീടുള്ള വീഡിയോയിൽ വിദ്യാർത്ഥിനി അദ്ധ്യാപകനെ ചെരുപ്പുകൊണ്ട് മർദിക്കുന്നത് കാണാം. സഹപാഠികളും അയാളെ മർദിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MBBS STUDENT, PROPOSAL, TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360