SignIn
Kerala Kaumudi Online
Thursday, 02 July 2026 6.53 PM IST

പതിനഞ്ച് രൂപയുടെ ഓർഡറിന് യുവതിയുടെ വക 500 രൂപ ടിപ്പ്: സന്തോഷത്തിൽ കണ്ണുനിറഞ്ഞ് ഡെലിവറി ബോയ്‌, വീഡിയോ

delivery-boy

വെറും പതിനഞ്ച് രൂപ വിലയുള്ള സാധനം ഡെലിവറി ചെയ്തതിന് ഉപഭോക്താവായ യുവതി ടിപ്പായി നൽകിയത് 500 രൂപ. അപ്രതീക്ഷിതമായി ലഭിച്ച ഈ വലിയ സമ്മാനത്തിന് പിന്നാലെ വികാരഭരിതനായ ഡെലിവറി ബോയിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സന്തോഷം അടക്കാനാവാതെ ഡെലിവറി ബോയ് നന്ദി പറയുന്ന വീഡിയോ ഇതിനകം കണ്ടത് 1.3 കോടിയിലധികം പേരാണ്.

'ഈ തുക എന്റെ രണ്ടുദിവസത്തെ വരുമാനത്തിന് തുല്യമാണെന്ന്' തനിയ്ക്ക ലഭിച്ച 500 രൂപയുടെ നോട്ട് കാണിച്ചുകൊണ്ട് കണ്ണീരോടെ അവൻ പറയുന്നതാണ് വീഡിയോയിലുള്ളത്. അതേദിവസം തനിയ്ക്ക് ഡെലിവറി ആപ്പ് വഴി ആകെ ലഭിച്ചത് വെറും 97 രൂപയായിരുന്നെന്നും പറഞ്ഞ ഡെലിവറി ബോയ് ടിപ്പ് നൽകിയ യുവതിയോട് നന്ദിയും പറയുന്നുണ്ട്. സഹോദരിയും ജീവിതത്തിൽ കഠിനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകാമെന്നും അതുകൊണ്ടായിരിക്കാം തന്നെ സഹായിക്കാൻ തയ്യാറായതെന്നും അവൻ വീഡിയോയിൽ പറയുന്നുണ്ട്.


ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും തരംഗമായ ഈ വീഡിയോയ്ക്ക് പതിനാറ് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. ഡെലിവറി ജീവനക്കാരുടെ കഠിനാധ്വാനത്തെയും ജീവിത സാഹചര്യങ്ങളെയും മനസിലാക്കി ഇത്രയും വലിയ തുക നൽകിയ യുവതിയെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. ഇത്തരം സാധാരണക്കാരായ തൊഴിലാളികൾക്ക് ചെറിയ ടിപ്പുകൾ നൽകി സഹായിക്കാൻ ഈ വീഡിയോ പ്രചോദനമാകട്ടെ എന്നാണ് മറ്റു ചില കമന്റുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRALVIDEO, SOCIALMEDIA, DELIVERY BOY VIRAL VIDEO, VIRAL KINDNESS STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360