SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.38 AM IST

ഗണപതിക്ക് അറബിക് സ്റ്റൈൽ ബിരിയാണി, വിനായക ചതുർത്ഥിക്ക് വെറൈറ്റി ഓഫറുമായി കടയുടമ; പിന്നാലെ അറസ്റ്റ്

jayanth-
അറസ്റ്റിലായ ജയന്ത്,​ വിവാദമായ ബാനർ

ചെന്നൈ: വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് ഓഫറിന്റെ ഭാഗമായി കടയ്ക്ക് മുന്നിൽ ബിരിയാണി കഴിക്കുന്ന ഗണപതിയുടെ ചിത്രം സ്ഥാപിച്ച കടയുടമ അറസ്റ്റിൽ. തിരുനെൽവേലിയിലാണ് സംഭവം. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കടയുടമ ജയന്തിനെ (30) പൊലീസ് അറസ്റ്റ് ചെയ്തത്.

ഗണപതിയുടെ ചിത്രം മോശമായ രീതിയിൽ ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി ശെൽവരാജ് എന്നയാളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. വിനായക ചതുർത്ഥി ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ജയന്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജയന്തിന്റെ ഉടമസ്ഥതിലുള്ള ബിരിയാണിക്കടയ്ക്ക് മുന്നിലാണ് ഗണപതി ചിക്കൻ ബിരിയാണി കഴിക്കുന്ന തരത്തിലുള്ള ബാനർ സ്ഥാപിച്ചിരുന്നത്.

വിനായക ചതുർത്ഥി പ്രമാണിച്ച് 'അറബിക് സ്റ്റൈൽ 65 ബിരിയാണി 99 രൂപയ്ക്ക്' എന്നതായിരുന്നു ബാനറിലെ വാചകം. ഓഫർ ഞായറും തിങ്കളും മാത്രമേ ഉണ്ടാകുകയുള്ളൂവെന്നതും ബാനറിൽ ചേർത്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ബാനറിന്റെ ചിത്രം പ്രചരിച്ചതിന് പിന്നാലെ പൊലീസിലും പരാതിയെത്തി. തുടർന്ന് അന്വേഷണ വിധേയമായി ജയന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തമിഴ്നാട്ടിലുടനീളം വിനായകചതുർത്ഥി ആഘോഷങ്ങൾ വിപുലമായാണ് നടന്നത്. ചെന്നൈയിൽ മാത്രം പൊതുവിടങ്ങളിൽ 5,501 ഗണപതി വിഗ്രഹങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ മാസം 19, 20 തീയതികളിലാണ് ഗണപതി വിഗ്രഹങ്ങളുടെ നിമജ്ജന ഘോഷയാത്ര നടക്കുന്നത്.

English Summary

A Tamil Nadu biryani shop owner was arrested in Tirunelveli after displaying a banner showing Lord Ganesha eating chicken biryani as part of a Vinayaka Chaturthi offer. The banner advertised “Arabic Style 65 Biryani” for ₹99. A complaint alleged that the image hurt religious sentiments. Police arrested owner Jayanth following the banner’s circulation on social media. Thousands of Ganesha idols were installed across Chennai.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GANESHA BIRYANI CONTROVERSY, VINAYAKA CHATURTHI OFFER, TIRUNELVELI SHOP OWNER, GANESHA BANNER VIRAL, GANESHA CONTROVERSY TAMIL NADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360