മുംബയ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് അടുത്ത വർഷം ഒക്ടോബറിൽ ആഫ്രിക്കയിൽ ആരംഭിക്കും. ലോകകപ്പിനായുള്ള താരങ്ങളുടെ സാദ്ധ്യതാ പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് ബിസിസിഐ സെലക്ടർമാരും ടീം മാനേജ്മെന്റും. ഇനി ഒരു വർഷത്തിലേറെ സമയമുണ്ടെങ്കിലും ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ കോമ്പിനേഷൻ ഇപ്പോഴേ ഉറപ്പാക്കേണ്ട സമയമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യൻ ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാൻമാർ ആരൊക്കയാകണം എന്ന ചർച്ച പുരോഗമിക്കുന്നുണ്ട്. മുൻ ക്യാപ്റ്റൻ രോഹിത് ശർമയെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ ആരംഭിച്ചത്. എന്നാൽ ഓപ്പണർ സ്ഥാനത്തേക്ക് അഭിഷേക് ശർമ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ തുടങ്ങിയ പേരുകളും ചർച്ചയാകുന്നുണ്ട്.
എന്നാൽ ബാറ്റിംഗിനേക്കാൾ ബൗളിംഗ് നിരയാണ് കൂടുതൽ പരിശോധന നടത്തേണ്ടത് എന്നാണ് വിദഗ്ദ്ധർ ആവശ്യപ്പെടുന്നത്. ജസ്പ്രീത് ബുംറയെ മുൻനിർത്തി മാത്രം മുന്നേറുന്ന പേസ് ആക്രമണത്തെ കുറിച്ചുള്ള ആശങ്കയാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പങ്കുവച്ചത്. ബുംറ ഇല്ലാത്ത പേസ് നിര ദുർബലമാണെന്നാണ് താരത്തിന്റെ വിലയിരുത്തൽ. അതിനാൽ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറുമായി ബിസിസിഐ സെലക്ടർമാർ നേരിട്ട് ആശയവിനിമയം നടത്തണമെന്നാണ് അശ്വിൻ ആവശ്യപ്പെട്ടത്.
2027 ലോകകപ്പ് പദ്ധതികളിൽ ഭുവനേശ്വർ കുമാറിന് സ്ഥാനമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത നൽകേണ്ടത് തിരഞ്ഞെടുപ്പ് സമിതിയുടെ ഉത്തരവാദിത്തമാണെന്നാണ് അശ്വിന്റെ അഭിപ്രായം. അതിനാൽ അദ്ദേഹവുമായി ഇക്കാര്യം ചർച്ച ചെയ്യുന്നത് താരത്തിനും അതോടൊപ്പം ടീമിനും ഗുണം ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഇനിയുളള ഫസ്റ്റ് ക്ളാസ് ടൂർണമെന്റുകളിൽ ഭുവനേശ്വർ കുമാറിനെയും ഉൾപ്പെടുത്തണം. ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹത്തെ മികച്ച ഫോമിലെത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അശ്വിൻ പറഞ്ഞു. ലോകകപ്പ് ടീമിൽ സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി, അഭിഷേക് ശർമ തുടങ്ങിയ താരങ്ങൾക്ക് ഇടം ലഭിക്കാൻ സാദ്ധ്യതയില്ലെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.
Former India spinner Ravichandran Ashwin has urged the BCCI selectors to communicate with veteran pacer Bhuvneshwar Kumar as part of India's preparations for the 2027 ODI World Cup. Ashwin believes India's pace attack is overly dependent on Jasprit Bumrah and needs experienced support. He also feels Sanju Samson, Vaibhav Sooryavanshi, and Abhishek Sharma are unlikely to make the World Cup squad.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |