
മുംബയ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസവാർത്ത. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ശ്രീലങ്കൻ ടെസ്റ്റ് പരമ്പര കളിക്കുന്നതിനുള്ള ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചു. ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് ആണ് ബുംറയ്ക്ക് കളിക്കാനുള്ള അനുമതി നൽകിയത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടത് കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ബുംറ വിശ്രമത്തിലായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് നിരീക്ഷിച്ചിരുന്ന ബിസിസിഐ മെഡിക്കൽ സംഘം നടത്തിയ അവസാന വിലയിരുത്തലിലാണ് താരം പൂർണമായി പരിക്കിൽ നിന്ന് മുക്തനായെന്ന് അറിയിച്ചത്.
ടീമിനെ പ്രഖ്യാപിക്കുന്ന സമയത്ത് ബുംറയുടെയും സായ് സുദർശന്റെയും പേരിന് മുന്നിൽ ഫിറ്റ്നസ് പൂർത്തിയാക്കിയാൽ മാത്രം അന്തിമ ഇലവനിൽ ഉൾപ്പെടുത്തുമെന്ന് പ്രത്യേക പരാമർശം ഉണ്ടായിരുന്നു.
ബുംറയുടെ പരിക്കിന്റെ ആശങ്ക പൂർണമായും മാറിയതോടെ ശ്രീലങ്കൻ പര്യടനത്തിൽ അദ്ദേഹം കളിക്കുമെന്ന പ്രതീക്ഷ ശക്തമായിരിക്കുകയാണ്.
ഓഗസ്റ്റ് 15 മുതൽ ഗാലെയിലാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ നിർണായകമായ ഈ പരമ്പരയിൽ ബുംറയുടെ സാന്നിദ്ധ്യം ഇന്ത്യയുടെ ബൗളിംഗ് നിരയ്ക്ക് വലിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.
India received a major boost ahead of the two-Test series against Sri Lanka after pace spearhead Jasprit Bumrah was declared fit by the BCCI's Centre of Excellence. Bumrah had been sidelined with a left knee injury sustained during the England ODI series. With medical clearance granted, he is expected to strengthen India's bowling attack in the World Test Championship fixtures.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |