
ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുത ബാലന്‍ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി തീര്‍ന്നിട്ടില്ല് ക്രിക്കറ്റ് ലോകം. ഐപിഎല്ലില്‍ ലോകോത്തര ബൗളര്‍മാരെ പോലും ക്ലബ്ബ് നിലവാരമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ മര്‍ദ്ദിക്കാന്‍ വൈഭവിന് കഴിഞ്ഞിരുന്നു. വെറും 15 വയസ്സ് മാത്രം പ്രായമുള്ള കുട്ടി വൈഭവ് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ദിവസം ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലില്‍ ശ്രീലങ്ക എ ടീമിനെ അടിച്ച് തകര്‍ക്കുകയായിരുന്നു വൈഭവ്.
11 പന്തുകളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 29 പന്തുകളില്‍ നിന്ന് പത്ത് ഫോറും എട്ട് സിക്‌സറും സഹിതം 94 റണ്‍സ് നേടിയാണ് പുറത്തായത്. താരത്തിന്റെ മികവില്‍ ഇന്ത്യ 66 റണ്‍സിന് വിജയിക്കുകയും കിരീടം ചൂടുകയും ചെയ്തിരുന്നു. എന്നാല്‍ ലോകം മുഴുവന്‍ വൈഭവിന്റെ ബാറ്റിംഗിനെ പുകഴ്ത്തുമ്പോള്‍ തന്റെ ആശങ്ക പങ്കുവയ്ക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡാരില്‍ കള്ളിനന്‍. ഒരുപാട് ക്രിക്കറ്റ് കളിക്കുന്നത് വൈഭവിന് പരിക്ക് പറ്റാനും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും സാദ്ധ്യതയുണ്ടെന്നും ഇത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും കള്ളിനന്‍ പറയുന്നു.
ലിങ്ക്ഡ് ഇന്‍-ല്‍ പങ്കുവച്ച കുറിപ്പിലാണ് കള്ളിനാന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് കൈമുട്ടിന് വന്ന ഗുരുതരമായ പരിക്ക് അദ്ദേഹത്തിന്റെ കരിയറിലെ നല്ലൊരു ഭാഗത്തെ ബാധിച്ച കാര്യവും കള്ളിനന്‍ ഉദാഹരണമായി പറയുന്നു. ഇത്ര ചെറിയ പ്രായത്തില്‍ അവന്‍ ഒരുപാട് ക്രിക്കറ്റ് കളിക്കുന്നു. ഭാരമേറിയ ക്രിക്കറ്റ് ബാറ്റ് അവന്‍ വേഗത്തിലും ശക്തിയിലും വീശുകയാണ്. ഇത് അവന്റെ കൈത്തണ്ട, കൈമുട്ട്, സന്ധികള്‍ എന്നിവയെ സാരമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ട് - കള്ളിനന്‍ കുറിച്ചു.
വെറും 15 വയസ്സ് മാത്രമാണ് അവന്റെ പ്രായം, അതിനേക്കാള്‍ വലിയ ജോലിയാണ് അവന്റെ ശരീരം ചെയ്യുന്നത്. ബാറ്റിംഗില്‍ അവന്റെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തുമ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിലെ ആശങ്ക ചെറുതല്ല. മെഡിക്കല്‍ ഒപ്പീനിയന്‍ എന്താണ് എന്നത് തീര്‍ച്ചയായും ഒരു ദീര്‍ഘകാല കരിയര്‍ ലക്ഷ്യം വയ്ക്കുമ്പോള്‍ പരിശോധിക്കപ്പെടണം. കള്ളിനന്‍ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |