
ദാംബുള്ള : വെറും 11 പന്തുകളിൽ അർദ്ധസെഞ്ച്വറിയിലെത്തി ചരിത്രം കുറിച്ച വൈഭവ് സൂര്യവംശിയുടെ (29പന്തുകളിൽ 94റൺസ് )മികവിൽ ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ കിരീടം നേടി ഇന്ത്യ എ. ഫൈനലിൽ ശ്രീലങ്ക എയെ 66 റൺസിനാണ് ഇന്ത്യ എ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറിൽ 377/9 എന്ന സ്കോർ ഉയർത്തി.ലങ്കയുടെ മറുപടി 311ൽ അവസാനിച്ചു.
10 ഫോറുകളും 8 സിക്‌സറുകളും ഉൾപ്പെടെയാണ് വൈഭവിന്റെ 94 റൺസ്. ആദ്യ 11 പന്തുകളിൽ ഒന്നുമാത്രമാണ് ഫോറോ സിക്സോ ആകാതെപോയത്. 4, 4, 4, 6, 6, 0, 6, 4, 4, 6, 6 എന്നിങ്ങനെയായിരുന്നു ആദ്യ 11 പന്തുകളിലെ വൈഭവിന്റെ ബാറ്റിംഗ്. 12 പന്തുകളിൽ ലിസ്റ്റ് എ ഹാഫ് സെഞ്ച്വറി നേടിയ കൗഷല്യവീരരത്നെയുടെ റെക്കാഡാണ് വൈഭവ് തകർത്തത്.ആദ്യ നാലുമത്സരങ്ങളിലും തിളങ്ങാൻ കഴിയാതെ പോയതിന്റെ കുറവ് വൈസവ് ഫൈനലിൽ തീർക്കുകയായിരുന്നു. ഇനി ഇന്ത്യൻ ട്വന്റി-20 ടീമിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് ഈ 15കാരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |