വെല്ലിംഗ്ടൺ: രണ്ടാം ഏകദിനത്തിൽ കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളിംഗ് നിര. 41 ഓവറിൽ തകർന്നടിഞ്ഞ ന്യൂസിലൻഡ് 134 റൺസിൽ പുറത്തായി. 10 ഓവറിൽ രണ്ട് മെയിഡിനടക്കം 30 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പേസർ ഗുർനൂർ ബ്രാറാണ് കിവീസ് ബാറ്റിംഗ് നിരയെ തകർത്തത്. 104 പന്തിൽ 55 റൺസ് നേടിയ ഡാരിൽ മിച്ചൽ മാത്രമാണ് ന്യൂസിലൻഡിന് വേണ്ടി തിളങ്ങിയത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
മഴയെത്തുടർന്ന് മത്സരം 47ഓവർ ആക്കി ചുരുക്കിയിരുന്നു. തകർച്ചയോടെ തുടങ്ങിയ ന്യൂസിലൻഡിനെ സമ്മർദ്ദിത്തിന്റെ വക്കിലെത്തിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു. ബ്രാറിന് പുറമെ അക്സർ പട്ടേൽ 9 ഓവറിൽ ഒരു മെയ്ഡൻ അടക്കം 28 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. അൻഷുൽ കാംബോജ് എട്ട് ഓവറിൽ രണ്ട് വിക്കറ്റും വീഴ്ത്തി. ഏഴ് ഓവറിൽ 31 റൺസ് വഴങ്ങി ആഖിബ് നബിയും രണ്ട് വിക്കറ്റ് നേടി തിളങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |