SignIn
Kerala Kaumudi Online
Saturday, 07 November 2026 1.16 AM IST

ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ഷമി; ഏകദിനത്തിലും ട്വന്റി-20യിലും തുടരും

muhammad-shami-
ഇന്ത്യൻ പേസർ മുഹമ്മദ് ഷമി

ന്യൂഡൽഹി: ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെ രാത്രി പങ്കുവച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കൽ തീരുമാനം അറിയിച്ചത്. അതേസമയം, ഏകദിനത്തിലും ട്വന്റി-20യിലും കളി തുടരുമെന്നും താരം വ്യക്തമാക്കി. ഇന്ത്യയ്ക്കായി 64 ടെസ്റ്റ് മത്സരങ്ങളിൽ 229 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്.

പരിക്കും ടീമിൽ നിന്നുള്ള പുറത്താകലും കരിയറിന്റെ അവസാന ഘട്ടത്തിൽ താരത്തിന് തിരിച്ചടിയായി. 2025ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യൻ ടീമിൽ ഇടംനേടാൻ ഷമിക്ക് കഴിഞ്ഞിരുന്നില്ല. പരിക്കിനെത്തുടർന്ന് ഏറെക്കാലം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന താരം, തിരിച്ചുവരവിൽ ബംഗാളിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചെങ്കിലും ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല.

'ഇന്ത്യയുടെ ടെസ്റ്റ് ജഴ്സിയണിഞ്ഞ ആദ്യ നാൾ മുതൽ രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് മാത്രമായിരുന്നു സ്വപ്നം. ഓരോ വിക്കറ്റും പോരാട്ടവും പരിക്കും തിരിച്ചുവരവും എന്നെ പലതും പഠിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് വെറുമൊരു മത്സര ഫോർമാറ്റായിരുന്നില്ല. ജീവിതത്തിലെ ഏറ്റവും സവിശേഷമായ അദ്ധ്യായങ്ങളിൽ ഒന്നായിരുന്നു. നിറയെ മനോഹരമായ ഓർമ്മകളോടെയാണ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നത്' ഷമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ടെസ്റ്റ് കരിയറിൽ പിന്തുണച്ച സഹതാരങ്ങൾക്കും പരിശീലകർക്കും കുടുംബാംഗങ്ങൾക്കും ആരാധകർക്കും താരം നന്ദി അറിയിച്ചു. ബി.സി.സി.ഐയോടും ക്രിക്കറ്റ് അസോസിയേഷൻ ഒഫ് ബംഗാളിനോടും (സി.എ.ബി) പ്രത്യേക നന്ദി രേഖപ്പെടുത്തി. 'കളിക്കളത്തിൽ എന്റെ അവസാന ടെസ്റ്റ് പന്ത് എറിഞ്ഞുകഴിഞ്ഞെങ്കിലും ഇന്ത്യയ്ക്കായി കളിച്ചതിന്റെ അഭിമാനം എന്നും ഹൃദയത്തിലുണ്ടാകും' എന്നും ഷമി കുറിപ്പിൽ വ്യക്തമാക്കി.

English Summary

Indian pacer Mohammed Shami has announced his retirement from Test cricket through a video shared on social media late at night. He confirmed that he will continue playing ODI and T20 cricket.Shami took 229 wickets in 64 Tests for India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUHMMAD SHAMI, TESTCRICKET, SHAMI TEST CRICKET RETIREMENT, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360