ന്യൂലാൻഡ‌്: ടെസ്റ്റ്, ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിൽ ഒന്നിലേറെ സെഞ്ച്വറികൾ നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസ്. ന്യൂലാൻഡ്‌സിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലാണ് ഇംഗ്ലിസിന്റെ നേട്ടം. 132 പന്തിൽ (102) സെഞ്ച്വറി തികച്ച താരം ഓസ്‌ട്രേലിയയ്‌ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ടെസ്റ്റിൽ ഇംഗ്ലിസിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. 2025ൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു കന്നി ടെസ്റ്റ് സെഞ്ച്വറി. മൂന്ന് ഫോർമാറ്റുകളിലും ഒന്നിലേറെ സെഞ്ച്വറികൾ നേടിയ താരമെന്ന അപൂർവ നേട്ടമാണ് ഇതോടെ ഇംഗ്ലിസിന്റെ പേരിലായത്. ഓസ്‌ട്രേലിയക്കായി ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒന്നിലേറെ സെഞ്ച്വറികൾ നേടിയിട്ടുള്ളത് മൂന്ന് താരങ്ങൾ മാത്രമാണ്. ഇംഗ്ലിസിനെ കൂടാതെ ഗ്ലെൻ മാക്സ്‌വെൽ അഞ്ച് സെഞ്ച്വറികളും ആരോൺ ഫിഞ്ച് രണ്ട് സെഞ്ച്വറികളും നേടിയിട്ടുണ്ട്. എന്നാൽ ടെസ്റ്റ്, ഏകദിന, ട്വന്റി-20 തുടങ്ങിയ മൂന്ന് ഫോർമാറ്റുകളിലും ഒന്നിലേറെ സെഞ്ച്വറികൾ നേടാൻ ഇരുവർക്കും കഴിഞ്ഞിട്ടില്ല.
മാക്സ്‌വെൽ ഏകദിനത്തിൽ നാല് സെഞ്ച്വറികൾ നേടിയിട്ടുണ്ടെങ്കിലും ടെസ്റ്റിൽ ഒരു സെഞ്ച്വറി മാത്രമാണുള്ളത്. 2017ൽ ഇന്ത്യയ്‌ക്കെതിരെയായിരുന്നു അത്. ഫിഞ്ച് ഏകദിനത്തിൽ 17 സെഞ്ച്വറികൾ നേടിയിട്ടുണ്ടെങ്കിലും ടെസ്റ്റിൽ സെഞ്ച്വറി നേടാനായിട്ടില്ല. ഇതോടെയാണ് മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേട്ടമുള്ള ഏക ഓസ്‌ട്രേലിയൻ താരമായി ഇംഗ്ലിസ് മാറിയത്.
ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇംഗ്ലിസ് ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയത്. 2025ലെ ആഷസ് പരമ്പരയ്ക്കുശേഷം താരം ടെസ്റ്റ് കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ വിരലിന് പൊട്ടലേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു. പരമ്പരയിലെ നിർണായകമായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലിസിനെ കൂടാതെ കാമറൂൺ ഗ്രീൻ, നഥാൻ ലിയോൺ, കൂപ്പർ കൊണോളി എന്നിവരെയും ഓസ്‌ട്രേലിയ ടീമിൽ ഉൾപ്പെടുത്തി.
Australian wicket-keeper batter Josh Inglis made history by becoming the first Australian to score multiple centuries across all three formats: Test, ODI, and T20. He achieved this rare feat with his second Test century, scoring 102 runs in the third Test's first innings against South Africa at Newlands, playing a crucial role in Australia's lead.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |