SignIn
Kerala Kaumudi Online
Saturday, 01 August 2026 8.15 PM IST

കേരള ബ്ലാസ്റ്റേ‌ഴ്‌സ് ഏറ്റെടുക്കൽ വാർത്തകൾ വ്യാജം; നിലപാട് വ്യക്തമാക്കി വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്

READ ENGLISH VERSION
kerala-blasters
കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ മേൽവിലാസത്തിലേക്ക് മാറാൻ പോകുന്നുവെന്നും വിപിഎസ് ഹെൽത്ത് ഗ്രൂപ്പ് ക്ലബ്ബിനെ സ്വന്തമാക്കാൻ രംഗത്തുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ഔദ്യോഗിക വിശദീകരണം. വിപിഎസ് ഹെൽത്തോ അതിന്റെ സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഒരു ചർച്ചകളുടെയും നടപടികളുടെയും ഭാഗമായിട്ടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് അധികൃതർ വ്യക്തമാക്കി.

തുടർച്ചയായ സാമ്പത്തികനഷ്ടവും ബ്രോഡ്കാസ്റ്റ് പരസ്യ വരുമാനങ്ങളിൽ ഉണ്ടായ വൻഇടിവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ്ബിന്റെ മാതൃകമ്പനിയായ മാഗ്നം സ്‌പോർട്‌സ് ഓഹരികൾ വിൽക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മാത്രം 30 കോടി രൂപയുടെ നഷ്ടമാണ് ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. ക്ലബ് കൈമാറുന്നതിനായി 150 കോടി രൂപയാണ് ഉടമകൾ ആവശ്യപ്പെട്ടതെങ്കിലും, ഇത്രയും തുക നൽകി ക്ലബ് ഏറ്റെടുക്കാൻ നിലവിൽ ആരും മുന്നോട്ടു വന്നിട്ടില്ല.

പ്രമുഖ ഗ്രൂപ്പുകൾ പോലും രംഗത്തില്ലെന്ന് വ്യക്തമായതോടെ, കടുത്ത പ്രതിസന്ധിയിലായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഫുട്‌ബോൾ ആരാധകർ. . ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ, പ്രസാദ് പൊട്ട്‌ലൂരി തുടങ്ങിയവരായിരുന്നു ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ആദ്യ ഉടമകൾ.

English Summary

Kerala Blasters FC has officially denied reports of its acquisition by VPS Health Group, stating neither the group nor its founder were involved in discussions. The club's parent company decided to sell shares due to severe financial losses, including a 30 crore rupee deficit last season. Owners are seeking 150 crore rupees, but no buyers have emerged yet, raising concerns about the club's future.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BLASTERS, SPORTS, LATESTNEWS, SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360