SignIn
Kerala Kaumudi Online
Friday, 24 July 2026 11.36 AM IST

ഫൗളോടെ തുടക്കം, രണ്ടാം ശ്രമത്തിൽ ഒന്നാം സ്ഥാനത്തേയ്‌ക്ക്; ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ ചരിത്രം കുറിച്ച് നീരജ് ചോപ്ര

READ ENGLISH VERSION
neeraj-chopra

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ ജാവലിൻ ത്രോയ്‌ക്ക് ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് സ്വർണം. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്നത്. ഫൈനൽ മത്സരത്തിൽ 88.17 മീറ്ററാണ് നീരജ് എറിഞ്ഞത്.

ഇന്ത്യൻ താരങ്ങളായ ഡി പി മനു, കിഷോർ ജെന തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വച്ചു. പാകിസ്ഥാന്റെ അർഷാദ് നദീമിനാണ് വെള്ളി. 87.82 മീറ്റർ ആണ് നദീമെറിഞ്ഞ മികച്ച ദൂരം. 86.67 മീറ്റർ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്ക് താരം ജാക്കുബ് വാദ്‌ലെ വെങ്കലം കരസ്ഥമാക്കി.

ഫൗളോടെയായിരുന്നു തുടക്കമെങ്കിലും രണ്ടാം ശ്രമത്തിൽ തന്നെ 88.17 മീറ്റർ എറിഞ്ഞ് നീരജ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. 84.77 മീറ്റർ എറിഞ്ഞ് കിഷോർ ജെന അഞ്ചാം സ്ഥാനത്തെത്തി. 84.12 മീറ്റർ എറിഞ്ഞ് ഡി പി മനു ആറാം സ്ഥാനവും കരസ്ഥമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NEERAJ CHOPRA, WINS GOLD, WORLD ATHLETICS CHAMPIONSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360