
തായ്പേയ് സിറ്റി : തായ്പേയ് ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ 18 വർഷത്തിന് ശേഷം കിരീടം നേടുന്ന ഇന്ത്യൻ വനിതാ താരമായി തൻവി ശർമ്മ. ഇന്നലെ നടന്ന ഫൈനലിൽ വിയറ്റ്നാമിന്റെ തുയ് ലിൻ എൻഗുയേനിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് 17കാരിയായ തൻവി തന്റെ കരിയറിലെ ആദ്യ സൂപ്പർ 300 ടൂർണമെന്റ് കിരീടം നേടിയത്. ആറാം സീഡായ എതിരാളിയെ വെറും 36 മിനിട്ടുകൊണ്ട് 21-16,21-16 എന്ന സ്കോറിനാണ് പഞ്ചാബുകാരിയായ തൻവി തറപറ്റിച്ചത്.
തൻവി ജനിക്കുന്നതിന് ഒരു വർഷം മുമ്പ് 2008ൽ സൈന നെഹ്‌വാൾ ഇവിടെ കിരീടം നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി ജേതാവാകുന്നത്. ഒളിമ്പിക് മെഡലിസ്റ്റ് പി.വി സിന്ധുവിന്റെ മുൻ പരിശീലകൻ പാർക്ക് തേയ് സാംഗാണ് തൻവിയെ ഇപ്പോൾ പരിശീലിപ്പിക്കുന്നത്. തന്റെ സ്വർണമെഡൽ കോച്ചിന്റെ കഴുത്തിലണിയിച്ചാണ് തൻവി നേട്ടം ആഘോഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |