SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.21 AM IST

ഹർഷിത‌ ജാക്കർ ടൂർ ദെ ഫ്രാൻസിന്

READ ENGLISH VERSION
harshita

പാരീസ് : വിശ്വപ്രസിദ്ധ സൈക്ളിംഗ് മത്സരമായ ടൂർ ദെ ഫ്രാൻസിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി രാജസ്ഥാനിൽ നിന്നുള്ള 18കാരി ഹർഷിത ജാക്കർ. ടൂറിന്റെ വനിതാ വിഭാഗമായ ടൂർ ദെ ഫ്രാൻസ് ഫെമ്മെസിൽ പങ്കെടുക്കാൻ യൂണിയൻ സൈക്ളിസ്റ്റ് ഇന്റർനാഷണൽ പ്രത്യേകമായി അവസരം നൽകുന്ന എട്ട് താരങ്ങളിൽ ഒരാളാണ് ഹർഷിത. ചിലി, അൾജീരിയ,അഫ്ഗാൻ,എത്യോപ്യ,നമീബിയ,ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നാണ് മറ്റ് ഏഴുപേർ. ടൂർ ദെ ഫ്രാൻസ് ഫെമ്മെസിൽ പ്രൊഫഷണൽ റൈഡേഴ്സിന്റെ മത്സരത്തിന് മുമ്പാണ് ഇവരുടെ പ്രത്യേക മത്സരം അരങ്ങേറുക.

ഇന്ത്യയിൽ ജൂനിയർ തലത്തിൽ നിരവധി മെഡലുകൾ നേടിയിട്ടുള്ള താരമാണ് ഹർഷിത. ഇപ്പോൾ സീനിയർ തലത്തിലാണ് മത്സരിക്കുന്നത്. പട്യാലയിലെ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ നാഷണൽ സെന്റർ ഒഫ് എക്സലൻസിൽ തന്റെ പിതാവ് രാകേഷ് ജാക്കറിന് കീഴിലാണ് ഹർഷിത പരിശീലിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തിട്ടുള്ള മുൻ സൈക്ളിംഗ് താരമാണ് രാകേഷ് ജാക്കർ. അടുത്ത മാസം ജപ്പാനിലെ അയ്‌ചി നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഹർഷിത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARSHITA JAKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360