SignIn
Kerala Kaumudi Online
Friday, 14 August 2026 9.32 AM IST

ലങ്കടെസ്റ്റിൽ ഇന്ത്യയ്‌ക്ക് തലവേദനയായി മദ്ധ്യനിര, യുവതാരത്തോട് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധിക്കാൻ നിർദ്ദേശിച്ച് ഗംഭീർ

india-test
ഇന്ത്യൻ ടെസ്റ്റ് നായകൻ ഗിൽ,​ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ

ഗല്ലെ: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്കായി ടീം ഇന്ത്യ ശ്രീലങ്കയിലെത്തിക്കഴിഞ്ഞു. നാളെയാണ് രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം. ഗല്ലെയിലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലെ മത്സരത്തിന് മുൻപ് ഇന്ത്യയ്‌ക്ക് തലവേദനയായി മദ്ധ്യനിരയിലെ സ്ഥിരതയില്ലായ്‌മ. സായ് സുദർശൻ പരിക്കേറ്റ് പുറത്തായതോടെ മടങ്ങിയെത്തിയ സർഫറാസ് ഖാൻ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, മറ്റൊരു വിക്കറ്റ്കീപ്പർ ബാറ്ററായ ധ്രുവ് ജുറേൽ എന്നിവരെയാണ് മദ്ധ്യനിരയിൽ ഇന്ത്യ പരിഗണിക്കുന്നത്. ഇതിൽ സർഫറാസിനെക്കാൾ ധ്രുവ് ജുറേലിനാണ് പ്ളേയിംഗ് ഇലവനിൽ ഇടംകണ്ടെത്താൻ സാദ്ധ്യത കൂടുതൽ.

കോച്ച് ഗൗതം ഗംഭീറിന്റെയും നായകൻ ഗില്ലിന്റെയും ഇഷ്‌ടതാരം ജുറേൽ ആണ്. കീപ്പറായി പന്തുള്ള സ്ഥിതിക്ക് ബാറ്ററായാകും ജുറേലിന് ടീമിൽ ഇടം ലഭിക്കാനിട. എന്നാൽ 25കാരനായ താരത്തെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണോ എന്നതിൽ ഇപ്പോഴും കോച്ചിനും നായകനും ഉറപ്പ് പോര. പത്ത് മത്സരങ്ങൾ റെഡ് ബോൾ ക്രിക്കറ്റിൽ കളിച്ച ജുറേലിന് കഴിഞ്ഞ ഇന്നിംഗ്‌സുകളിലൊന്നും തിളങ്ങാനാകാത്തതാണ് പ്രശ്‌നം. കഴിഞ്ഞ ആറ് ഇന്നിംഗ്‌സുകളിലായി ജുറേലിന് ഒരു അർദ്ധസെഞ്ച്വറി പോലുമില്ല. സ്ഥിരംസ്ഥാനം ലഭിക്കണമെങ്കിൽ ജുറേൽ ബാറ്റിംഗിൽ മെച്ചപ്പെട്ടേ പറ്റൂ എന്നാണ് താരത്തോട് പറഞ്ഞിരിക്കുന്നത്.

അഫ്‌ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റിൽ ജുറേൽ നേടിയത് 19 റൺസ് മാത്രമാണ്. അതിനുശേഷം നടന്ന ശ്രീലങ്ക എ-ഇന്ത്യ എ മത്സരങ്ങളിൽ എന്നാൽ ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും നേടി. എന്നാൽ ശ്രീലങ്ക പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാമപ്പ് മത്സരങ്ങളിൽ വീണ്ടും 1,17 റൺസുകൾ നേടി പുറത്തായി. സ്ഥിരമായി പരാജയപ്പെടുന്ന താരത്തിന്റെ ബാറ്റിംഗ് ശരാശരി 34 മാത്രമാണ്. സർഫറാസ് ഖാൻ ടീമിൽ ഇടംനേടിയതോടെ ജുറേലിന് ബാറ്റിംഗിലെ പിഴവുകൾ തിരുത്തിയേ മതിയാകൂ എന്ന നിലയിലാണ്. 10 ടെസ്റ്റുകളിൽ നിന്ന് ഒരോ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമാണ് ജുറേൽ നേടിയിട്ടുള്ളത്. എന്നാൽ സർഫറാസിന് ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറിയുമുണ്ട്. ആകെ ആറ് മത്സരങ്ങൾ മാത്രമാണ് സർഫറാസ് കളിച്ചിട്ടുള്ളത്.

English Summary

India face concerns over middle-order stability ahead of the match at the Galle International Stadium. With Sai Sudharsan ruled out due to injury, India are considering returning batter Sarfaraz Khan, wicketkeeper-batter Rishabh Pant, and Dhruv Jurel for the middle order. Among them, Jurel appears more likely than Sarfaraz to make the playing XI.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SARFARAZ KHAN, INDIA SRI LANKA TEST, MIDDLE ORDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360