SignIn
Kerala Kaumudi Online
Thursday, 25 June 2026 12.10 PM IST

സുനില്‍ ഛേത്രി മടങ്ങി വരുന്നു; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് സൂപ്പര്‍ താരം

READ ENGLISH VERSION
sunil-chethri

മുംബയ്: രാജ്യാന്തര ഫുട്‌ബോള്‍ കരിയറില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് സുനില്‍ ഛേത്രി. 40 കാരനായ ഛേത്രി എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്കായി ബൂട്ട് കെട്ടും. മാര്‍ച്ച് 25ന് ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരം മടങ്ങിയെത്തുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണു സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കായി ഛേത്രി ഈ സീസണിലും കളിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഛേത്രി രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കുവൈറ്റിനെതിരെ സമനില വഴങ്ങിയ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഛേത്രി ഇന്ത്യന്‍ ടീമിനായി ഒടുവില്‍ കളിച്ചത്. ബംഗളൂരു എഫ്‌സിക്കു വേണ്ടി ഈ സീസണില്‍ 12 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

ബംഗ്ലദേശിനെതിരായ മത്സരത്തിനു മുന്‍പ് മാര്‍ച്ച് 19 ന് മാലദ്വീപിനെതിരെ ഇന്ത്യ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഈ മത്സരത്തില്‍ ഛേത്രി ടീമിന്റെ ഭാഗമാകുമോയെന്ന് വ്യക്തമല്ല. 19 വര്‍ഷത്തെ രാജ്യാന്തര ഫുട്‌ബോള്‍ കരിയറില്‍ 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ ഇതിഹാസ താരം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് താരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നേരത്തെ മുംബയ് സിറ്റി എഫ്‌സിക്കായും താരം കളിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SUNIL CHETHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360