
കോഴിക്കോട്: ഗോകുലം കേരളാ എഫ്.സിയുടെ പ്രധാന പരിശീലകനായി ബ്രസീലിയൻ കോച്ച് കാർലോസ് എഡ്വാർഡോ പരെയ്‌രയെ നിയമിച്ചു. എ.എഫ്.സി പ്രൊ കോച്ചിംഗ് ലൈസൻസുള്ള കാർലോസ് ബ്രസീൽ, ഇന്തോനേഷ്യ, സൗദി അറേബ്യ, തായ്‌ലാൻഡ്, അമേരിക്ക എന്നിവിടങ്ങളിലായി വിവിധ ടീമുകളെ പരിശീലിപ്പിച്ചുണ്ട്.
ബ്രസീൽ അണ്ടർ-15, 17 ടീമുകളിലും പ്രവർത്തിച്ചിട്ടുണ്ട്.ഇന്തോനേഷ്യൻ ക്ലബ്ബായ മദുറ യുണൈറ്റഡിൽ നിന്നാണ് പരെയ്‌ര ഗോകുലത്തിലേക്ക് എത്തുന്നത്. 2009 കോൺഫെഡറേഷൻസ് കപ്പിലും 2010 ലോകകപ്പിലും ദക്ഷിണാഫ്രിക്ക ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |