SignIn
Kerala Kaumudi Online
Thursday, 30 July 2026 7.27 AM IST

റാങ്കിംഗിൽ മിന്നി ഗില്ലും വൈഭവും

s
v

ദുബായ് : ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ ശുഭ്‌മാൻ ഗിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചപ്പോൾ ട്വന്റി-20യിൽ കൗമാരവിസ്‌മയം വൈഭവ് സൂര്യവംശി 230 സ്ഥാനങ്ങൾ മുന്നോട്ടു കയറി 48ൽ എത്തി. 801 റേറ്റിംഗ് പോയിന്റോടെയാണ് ന്യൂസിലാൻഡിന്റെ ഡീരിൽ മിച്ചലിനെ മറികടന്ന് ഗിൽ വീണ്ടും ഒന്നാമനായത്. മിച്ചലിന് 794 റേറ്റിംഗ് പോയിന്റുകളാണ് ഉള്ളത്. ജനുവരി മുതൽ മിച്ചലായിരുന്നു ഒന്നാം സ്ഥാനത്ത്. വിരാട് കൊഹ്‌ലി മൂന്നാം സ്ഥാനത്തും (757)​, രോഹിത് ശർമ്മ (758) നാലാം സ്ഥാനത്തും തുടരുന്നു.

സിംബാബ്‌വെയ്ക്ക് എതിരായ പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ച്വറി ഉൾപ്പെടെ നേടി പ്ലെയർ ഓഫ്ദ സീരിസ് പുരസ്‌കാരം സ്വന്തമാക്കിയ പ്രകടനമികവാണ് വൈഭവിനെ ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗിൽ ഇരുപത് സ്ഥാനം മുകളിലേക്ക് കയറ്റിയത്. 536ആണ് താരത്തിന്റെ റേറ്റിംഗ് പോയിന്റ്. 910 റേറ്റിംഗ് പോയിന്റുള്ള ഇന്ത്യയുടെ തന്നെ ഇഷാൻ കിഷൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം അഭിഷേക് ശർമ്മയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി പാകിസ്ഥാന്റെ ഷഹിബ്സദ ഫർഹാൻ രണ്ടാം റാങ്കിലെത്തി. രണ്ട് സ്ഥാനം മെച്ചപ്പെർടുത്തി ആറാം സ്ഥാനത്ത് എത്തിയ തിലക് വർമ്മയാണ് ആദ്യപത്തിലുള്ള മറ്റൊരു ബാറ്രർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360