SignIn
Kerala Kaumudi Online
Wednesday, 15 July 2026 10.19 PM IST

പാക് അധീന കാശ്മീരിൽ സംഘർഷം രൂക്ഷം,​ ഏറ്റുമുട്ടലിൽ 12 പേർ കൊല്ലപ്പെട്ടു

pok-protest-
പാക് അധിന കാശ്മീരിലെ പ്രക്ഷോഭം

ന്യൂഡൽഹി: പാക് അധീന കാശ്മീരിൽ സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാകുന്നു. ബുധനാഴ്ത മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആര്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭകാരികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് 12 പേർ കൊല്ലപ്പെട്ടത്. ഇതിൽ രണ്ടുപേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്. സംഘർഷത്തെ തുടർന്ന് റാവലാകോട്ട് ഉൾപ്പെടെയുള്ള നഗരങ്ങൾ പൂർണമായി അടച്ചുപൂട്ടി. സംഘർഷ മേഖലകളിലെ ഇന്റർനെറ്റ് ഉൾപ്പെടെയു്ള്ള വാർത്താവിനിമയ ബന്ധങ്ങൾ പൂർണമായി വിച്ഛേദിച്ചു.

ജൂലായ് 27ന് പാക് അധിനിവേശ കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രക്ഷോഭം ശക്തമായത്. പണപ്പെരുപ്പം,​ രാഷ്ട്രീയ വിവേചനം എന്നിവയ്ക്കെതിരെ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. നിയമസഭയിൽ അഭയാർത്ഥികൾക്കുള്ള 12 പ്രത്യേക സീറ്റുകൾ നിറുത്തലാക്കുക,​ വൈദ്യുതി നിരക്ക് കുറയ്ക്കുക,​ ഗോതമ്പിന് സബ്സിഡി നൽകുക എന്നിവയാണ് പ്രക്ഷോഭകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ. മാർച്ച് തടയുന്നതിന് പാകിസ്ഥാൻ റേഞ്ചേഴ്‌സ്,​ ഫ്രോണ്ടിയർ കോർപ്സ് എന്നിവരടക്കം നാലായിരത്തോളം സൈനികരെയാണ് പാക് ഭരണകൂടം മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. ഇതിനോടകം 150ലധികം പേർക്കെതിരെ ഭീകരവിരുദ്ധ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. റാവലാകോട്ട നഗരത്തിൽ നിലവിൽ കർഫ്യൂ തുടരുകയാണ്.

English Summary

Anti-government protests in Pakistan-occupied Kashmir escalated, with clashes during a Joint Awami Action Committee march killing 12 people, including two security personnel. Rawalakot and other cities are shut down, and internet services suspended. The unrest, fueled by inflation and political discrimination, precedes July 27 legislative elections, prompting deployment of thousands of troops.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POK, KASHMIR CONFLICT, POK LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360