SignIn
Kerala Kaumudi Online
Thursday, 27 August 2026 12.08 PM IST

ടാർഗെറ്റ് പൂർത്തിയാക്കിയില്ല; 200 സ്ക്വാറ്റ് ചെയ്യിപ്പിച്ച് കമ്പനി, യുവതി ഗുരുതരാവസ്ഥയിൽ

squats
യുവതി സ്ക്വാറ്റുകൾ ചെയ്യുന്ന ദൃശ്യങ്ങൾ

ബീജിംഗ്: ഓഫീസ്‌ ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ യുവതിയോട് 200 സ്ക്വാറ്റുകൾ ചെയ്യാൻ ഉത്തരവിട്ട് കമ്പനി. ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിൽ ജോലി ചെയ്യുന്ന യാങ് എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

കമ്പനിയുടെ ഉത്തരവ് പ്രകാരം 200 സ്ക്വാറ്റുകൾ എടുത്ത യുവതിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വ്യായാമം മൂലം യാങിന്റെ പേശികൾ അതിവേഗം തകർന്ന് അവയുടെ ഘടകങ്ങൾ രക്തത്തിൽ കലരുന്നതായി ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് യാങ് ഒരു ലോൺ അസിസ്റ്റൻസ് കമ്പനിയിൽ ഫിനാൻഷ്യൽ കൺസൾട്ടന്റായിചേർന്നത്. ഫോൺ വഴി ഉപഭോക്താക്കളെ കണ്ടെത്തുന്ന ടെലി- സെയിൽസായിരുന്നു പ്രധാന ചുമതല.

ജീവനക്കാർ ദിവസവും 200 ഓളംഫോൺ കോളുകൾ ചെയ്യണം, പുതിയ ഉപഭോക്താവിനെ കണ്ടെത്തണം എന്നിവയായിരുന്നു കർശനമായ ലക്ഷ്യങ്ങൾ. എന്നാൽ ജൂലായിൽ യാങിന് ഇത് പൂർത്തിയാക്കാൻ സാധിച്ചില്ല. ഇതോടെ 100 സ്ക്വാറ്റുകൾ ചെയ്യുകയോ അല്ലെങ്കിൽ 50 യുവാൻ വീതം പിഴ അടയ്ക്കുകയോ വേണമെന്ന് മാനേജർ നിർദേശിച്ചു.

പണം നൽകാൻ സാമ്പത്തികശേഷിയില്ലെന്ന് അറിയിച്ചതോടെ 200 സ്ക്വാറ്റുകൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. യാങ് സ്ക്വാറ്റുകൾ ചെയ്യുന്ന വീഡിയോയുംചിത്രീകരിച്ചിരുന്നു. പിന്നാലെ ശാരീരിക അസ്വസ്ഥതകൾതോന്നിയെങ്കിലും യുവതി ആശുപത്രിയിൽ പോയില്ല. ദിവസങ്ങൾക്ക്ശേഷം മൂത്രത്തിൽ കടുംനിറം ബാധിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവതി ആശുപത്രിയിലെത്തിയത്.

പരിശോധനയിൽ ഇവർക്ക് 'റാബ്ഡോമയോളിസിസ്' എന്ന ഗുരുതര രോഗവസ്ഥയാണെന്ന് കണ്ടെത്തി. അതികഠിനമായ വ്യായാമമാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ജൂലായ് 30ന് യാങ് ജോലിയിൽനിന്ന് രാജിവച്ചു. പിന്നാലെയാണ് ഇക്കാര്യം യാങ് പുറത്തുപറയുന്നത്. സംഭവത്തിൽ കമ്പനിക്കെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. യാങ് കമ്പനിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

English Summary

A financial consultant in Hangzhou, China, was hospitalized with rhabdomyolysis after her company allegedly ordered her to perform 200 squats for failing to meet sales targets. The extreme exercise caused severe muscle breakdown. Yang resigned, reported the incident, and filed a police complaint against the company, which has since faced public backlash over its punitive measures.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINA COMPANY, EMPLOYEE PUNISHMENT, 200 SQUATS, TARGET NOT MET, WOMAN HOSPITALIZED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360