SignIn
Kerala Kaumudi Online
Tuesday, 08 September 2026 11.51 PM IST

ബ്രിട്ടനിൽ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; 300ഓളം വിമാനങ്ങൾ റദ്ദാക്കി

flight-cancel
സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് എയർപ്പോർട്ടിലിരിക്കുന്ന യാത്രക്കാർ

ലണ്ടൻ: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് 300ഓളം വിമാന സർവീസുകൾ റദ്ദാക്കി. ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന സർവീസുകളെയാണ് തകരാർ പ്രധാനമായും ബാധിച്ചത്. പ്രശ്നം പരിഹരിക്കാൻ എൻജിനീയർമാർ അടിയന്തരമായി ശ്രമിക്കുകയാണെന്ന് ബ്രിട്ടന്റെ നാഷണൽ എയർ ട്രാഫിക് സർവീസസ് അറിയിച്ചു. പിന്നീട് തകരാർ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും വിമാന സർവീസുകൾ ക്രമേണ സാധാരണ നിലയലേക്ക് ആയെന്നും നാഷണൽ എയർ ട്രാഫിക് സർവീസസ് വ്യക്തമാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ അധികൃതർ ക്ഷമാപണം നടത്തി.

ബ്രിട്ടീഷ് എയർവേയ്സ്, ഈസിജെറ്റ്, കെഎൽഎം, ലുഫ്താൻസ തുടങ്ങിയ നിരവധി വിമാനക്കമ്പനികളുടെ സർവീസുകളെ സാങ്കേതിക തകരാർ ബാധിച്ചതായി ഫ്‌ളൈറ്റ് റഡാർ24 അറിയിച്ചു. ലണ്ടനിലെ ഹീത്രോ, സ്റ്റാൻസ്റ്റഡ്, ലണ്ടൻ സിറ്റി വിമാനത്താവളങ്ങൾക്കു പുറമെ മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, സ്‌കോട്ട്ലൻഡ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും സർവീസുകൾക്ക് തടസമുണ്ടായി. യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ സ്ഥിതി ബന്ധപ്പെട്ട എയർലൈൻസുമായി പരശോധിക്കണമെന്നും വിമാനത്താവള അധികൃതർ നിർദേശിച്ചു.

ബ‌ഡ്ജറ്റ് എയർലൈനായ ഈസിജെറ്റിന്റെ ചില സർവീസുകളും മുടങ്ങി. ഹീത്രോ വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിൽ ഇന്ന് യൂറോപ്പിലെ വിവിധ നഗരങ്ങളലേക്ക് പുറപ്പെടേണ്ട നിരവധി ഹ്രസ്വദൂര വിമാനങ്ങൾ റദ്ദാക്കിയതായും വൈകിയതായും രേഖപ്പെടുത്തിയിരുന്നു. അതേസമയം, ബ്രിട്ടനിലേക്ക് എത്തിച്ചേരുന്ന വിമാന സർവീസുകളെ തകരാർ കാര്യമായി ബാധിച്ചിട്ടില്ല.

English Summary

A technical issue in the UK’s air traffic control system led to the cancellation of nearly 300 flights, mainly affecting departures from British airports. Several major airlines, including British Airways, easyJet, KLM and Lufthansa, reported disruptions, with delays and cancellations at Heathrow, Stansted, London City, Manchester and other airports.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLIGHT CANCELLATION, LATESTNEWS, DELAYED, AIR TRAFFIC SYSTEM ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360