
വാഷിംഗ്ടൺ: യു.എസിൽ വൈറ്റ് ഹൗസിന് സമീപം വെടിവയ്പ് നടത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 3.30നായിരുന്നു സംഭവം. വൈറ്റ് ഹൗസിന് വടക്കു പടിഞ്ഞാറായുള്ള സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ മേരിലാൻഡ് സ്വദേശിയായ നസീർ ബെസ്റ്റ് (21) വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടു. ബെസ്റ്റിന് മാനസിക പ്രശ്നമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലായിൽ താൻ യേശു ക്രിസ്തുവാണെന്ന് അവകാശപ്പെട്ട് വൈറ്റ് ഹൗസിലെ സുരക്ഷാ മേഖലയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ അറസ്റ്റിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |