SignIn
Kerala Kaumudi Online
Thursday, 11 June 2026 3.11 AM IST

പൈലറ്റിലും വ്യാജനോ ! ലൈസൻസില്ലാതെ പറന്നത് 16 വർഷം

s

ടോറന്റോ: ലൈസൻസില്ലാതെ പറന്നുനടന്നു. 16 വർഷം. ഒടുവിൽ പിടിയിൽ. അനുമോദിക്കണോ ശിക്ഷിക്കണോ.. എയർ കാനഡ വിമാനക്കമ്പനിയിൽ നിന്ന് വിരമിച്ച ജിയോഫ്രി വാളാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. വാണിജ്യ വിമാനങ്ങൾ പറത്താനുള്ള പ്രാഥമിക ലൈസൻസ് മാത്രം കൈവശമുള്ള ഇയാൾ ആയിരത്തോളം തവണ യാത്രാവിമാനം പറത്തി. ഇതിൽ അന്തർദ്ദേശീയ സർവീസുകളുമുണ്ട്. 30 ലക്ഷം കനേഡിയൻ ഡോളർ ഇതിനോടകം ശമ്പളമായി കൈപ്പറ്റി. കഴിഞ്ഞ വർഷം വിരമിക്കലുമായി ബന്ധപ്പെട്ട് സർട്ടിഫിക്കേറ്റുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് എന്തോ ഒരു അപാകത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. യാത്രാ വിമാനങ്ങൾ പറത്തുന്നതിനുവേണ്ട ലൈസൻസില്ല. ഉള്ളത് വാണിജ്യ വിമാനങ്ങൾക്കുവേണ്ടത്. 

ഉടനെ പൊലീസ് എയർ കാനഡ അധികൃതരെ വിവരമറിയിച്ചു. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, വ്യാജ മുദ്ര കൈവശം വയ്ക്കൽ എന്നിയുൾപ്പടെ വിവിധ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി. ആയിരങ്ങളുടെ ജീവൻ വച്ചുള്ള കളിയാണ്. ഫാമിലി മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ ലൈസൻസുള്ള ഡോക്ടർ ബ്രെയിൻ സർജറി ചെയ്തതുപോലെയുള്ള പണിയാണിതെന്ന് പൊലീസ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360