
റിയാദ്: യെമനിലെ പടിഞ്ഞാറൻ തായിസ് പ്രവിശ്യയിൽ സൗദി നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് ഹൂതികൾ. മൂന്ന് പേർക്ക് പരിക്കേറ്റു. അൽബറാഹിലെ മഖ്ബാന ജില്ലയിൽ ജനവാസമേഖലയിലെ വീടുകൾക്കുനേരെയായിരുന്നു ആക്രമണം. ബുധനാഴ്ച സൗദി നടത്തിയ ആക്രമണങ്ങളിൽ പെട്രോൾ പമ്പിലും മാർക്കറ്റിലുമായി 14 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ, സർക്കാർ നിയന്ത്രണത്തിലുള്ള ഏദൻ വിമാനത്താവളത്തിനുനേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ സാധാരണക്കാർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ സൗദിയിലെ ത്വാഇഫ് നഗരം ലക്ഷ്യമാക്കി യെമനിലെ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സേന തകർത്തു.
ഹോർമുസിൽ മൂന്ന്
കപ്പലുകൾ തീപിടിച്ചു
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു. മൈനുകളിൽ തട്ടിയാണ് അപകടം. ഹോർമുസിൽ സ്ഥാപിച്ചിരുന്ന മൈനുകളെല്ലാം നീക്കം ചെയ്തതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടതിന് പിന്നാലെയാണിത്. ഏത് രാജ്യങ്ങളുടെ പതാക വഹിച്ച കപ്പലുകളാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമല്ല. അതിനിടെ ഹോർമുസിൽ നിന്ന് അമേരിക്കൻ ചാര ഡ്രോൺ പിടിച്ചെടുത്തതായും ഇറാൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |