SignIn
Kerala Kaumudi Online
Friday, 30 October 2026 2.51 AM IST

ട്രെയിൻ അപകടം: സ്പെയിനിൽ പ്രക്ഷോഭം,​ മരണസംഖ്യ 69 ആയി

s

മാഡ്രിഡ്: സ്‌പെയിനിനെ നടുക്കിയ അതിവേഗ റെയിൽ ദുരന്തത്തെ തുടർന്ന് ജനരോഷം ആളിക്കത്തുന്നു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ഗതാഗത മന്ത്രി ഓസ്‌കാർ പുഎന്തെയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകർ തെരുവിലിറങ്ങി. ഗതാഗത മന്ത്രാലയത്തിന് മുന്നിൽ 1,500ഓളം ആളുകൾ തടിച്ചുകൂടി. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെപൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. രാജ്യത്ത് ദേശീയ തിരഞ്ഞെടുപ്പ് നടക്കാൻ നാലാഴ്ച മാത്രം ശേഷിക്കെയാണ് അപകടം.

അതിനിടെ അപകടത്തിൽ മരണംസംഖ്യ 69 ആയി ഉയർന്നു. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്.

റെയിൽവേയുടെ മേലുള്ള വിശ്വാസം തകർത്ത ദുരന്തങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ടൊലെഡോയിലെ അപകടസ്ഥലം സന്ദർശിച്ച സാഞ്ചസ് പറഞ്ഞു. രാജ്യത്ത് സർക്കാർ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

വീടുകൾ വാങ്ങുന്നതിനും വാടകയ്‌ക്കെടുക്കുന്നതിനുമുള്ള ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾ നേരത്തെതന്നെ പ്രതിഷേധത്തിലായിരുന്നു. റെയിൽ അപകടങ്ങളും ഇപ്പോൾ പ്രക്ഷോഭത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPAIN TRAIN ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360