
എഡിൻബർഗ്: ഒറ്റ നോട്ടത്തിൽ തടാകത്തിനടിയിൽ കുറേ കല്ലുകൾ കൂട്ടിയിട്ടതുപോലെ. എന്നാലിത് വിശദമായ പരിശോധനയ്ക്ക് വിധയമാക്കിയപ്പോഴാണ് സതാംപ്ടൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ അമ്പരപ്പിക്കുന്ന ആ രഹസ്യങ്ങൾ കണ്ടെത്തിയത്. തടക്കത്തിന് 5000 വർഷത്തിലേറെ പഴക്കം. അതും ഹാരപ്പയേക്കാൾ. സ്കോട്ട്ലൻഡിലെ ഒരു തടാകത്തിലാണ് ഇത്രയും വർഷം പഴക്കമുള്ള ഒരു കൃത്രിമ ദ്വീപിന്റെ തടികൊണ്ടുള്ള അടിത്തറ കണ്ടെത്തിയത്. ഇതോടെ ചരിത്രാതീത കാലത്തെ മനുഷ്യരുടെ നിർമ്മാണ വൈദഗ്ദ്ധ്യമാണ് ഈ കണ്ടെത്തലിലൂടെ പുറത്ത് വന്നു.
ഈ കല്ലുകൾക്കടിയിൽ വലിയ വൃത്തത്തിലുള്ള മരത്തിൽ നിർമ്മിച്ച ഒരു തട്ടുണ്ടായിരുന്നു. 75 അടി വീതിയുണ്ട് ഇതിന്. ചരിത്രാതീത കാലത്തെ മനുഷ്യർ അതീവ ശ്രദ്ധയോടെയാണ് ഈ മരത്തടികൾ നിരത്തിവച്ചത്. അതിന് മുകളിലായി ചെറിയ ചുള്ളിക്കമ്പുകളും മറ്റും നിരത്തി ശക്തമായ അടിത്തറ ഒരുക്കി. ഏകദേശം 5,000 വർഷങ്ങൾക്ക് മുൻപ് ശിലായുഗത്തിന്റെ (Neolithic period) അവസാന ഘട്ടത്തിലാണ് അവർ ഇത് നിർമിച്ചത്. അതിനുശേഷം ഏകദേശം 2,000 വർഷങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യർ കൂടുതൽ പാളികൾ കൂട്ടിച്ചേർക്കുകയും കല്ലുകൾകൊണ്ട് അത് മൂടുകയും ചെയ്തു. ഈ ദ്വീപിലേക്ക് പ്രവേശിക്കുന്നതിന് പണ്ട് തീരത്തുനിന്ന് ഒരു കൽപ്പാത ഈ ദ്വീപിലേക്കുണ്ടായിരുന്നുവെന്നാണ് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നത്.
ഈ കൃത്രിമ ദ്വീപുകൾ 'ക്രാനോഗുകൾ' (crannogs) എന്നാണ് അറിയപ്പെടുന്നത്. സ്കോട്ട്ലൻഡിലുടനീളം ഇത്തരം നൂറുക്കണക്കിന് ദ്വീപുകൾ നിലവിലുണ്ടെങ്കിലും അവയ്ക്കൊന്നും ഇപ്പോൾ കണ്ടെത്തിയ ദ്വീപിനോളം പഴക്കമില്ല. അതായത് ഇത്തരം ദ്വീപുകൾ ബി.സി.ഇ. 3800നും 3300നും ഇടയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഈ പുതിയ തെളിവ് സാക്ഷ്യപ്പെടുത്തുന്നത്.
ചെളിനിറഞ്ഞത്
വർഷങ്ങളായി, കല്ലുകൾ നിറഞ്ഞ ഈ ദ്വീപിനെക്കുറിച്ചും ചുറ്റുമുള്ള വെള്ളത്തിൽനിന്ന് കണ്ടെത്തിയ മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളെക്കുറിച്ചും ആളുകൾക്ക് അറിവുണ്ടായിരുന്നു. പൊട്ടിയ ഈ പാത്രങ്ങളും ഭരണികളും വളരെക്കാലം മുൻപുള്ള മനുഷ്യസാന്നിധ്യത്തിന്റെ സൂചനകൾ നൽകിയെങ്കിലും, ഘടനയുടെ ഭൂരിഭാഗവും ആഴം കുറഞ്ഞതും ചെളിനിറഞ്ഞതുമായ വെള്ളത്തിനടിയിൽ കിടന്നിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ മനസിലാക്കുക പ്രയാസകരമായിരുന്നു.
ഇതിനായി ഒരു മുങ്ങൽ വിദഗ്ദന്റെ സഹായത്തോടെ പ്രത്യേകം ക്യാമറകൾ ഉപയോഗിച്ച് വെള്ളത്തിന്റെ അടിത്തട്ടിന്റെ ത്രിഡി മാതൃകകൾ നിർമിച്ചു. വെള്ളത്തിനടിയിൽ കൃത്യമായി ഖനനങ്ങൾ നടത്താൻ ഇത് പര്യവേക്ഷണ സംഘത്തെ സഹായിച്ചു. കൂടാതെ, റേഡിയോകാർബൺ പരിശോധനയിലൂടെ മരത്തടികളുടെ പഴക്കം ഉറപ്പാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |