SignIn
Kerala Kaumudi Online
Friday, 03 July 2026 7.37 AM IST

ഖമനേയി വധം: പകരം വീട്ടുമെന്ന് ഇറാൻ

pic

ടെഹ്റാൻ: മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ വധത്തിന് പകരം വീട്ടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഖമനേയിയുടെ സംസ്കാരത്തിന് മുന്നോടിയായുള്ള വിലാപയാത്രയും പ്രാർത്ഥനാ ചടങ്ങുകളും നാളെ ടെഹ്റാനിൽ തുടങ്ങാനിരിക്കെയാണിത്. 9ന് ജന്മനാടായ മഷാദിലാണ് സംസ്കാരം. ഫെബ്രുവരി 28ന് ടെഹ്റാനിലുണ്ടായ യു.എസ്-ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്.


അതേ സമയം, ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ അംഗീകൃത പാതയിലൂടെ കപ്പലുകൾ സഞ്ചരിക്കണമെന്നും യു.എസ് ഇടപെട്ടാൽ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ ആവർത്തിച്ചു. രാജ്യത്തെ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ പരിശോധന അനുവദിക്കില്ലെന്നും വ്യക്തമാക്കി.


അതിനിടെ, ജൂൺ 18ന് പ്രാബല്യത്തിൽ വന്ന ഇടക്കാല സമാധാന കരാറുമായി ബന്ധപ്പെട്ട് ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ ദോഹയിൽ നടന്ന യു.എസ്-ഇറാൻ പരോക്ഷ ചർച്ച പുരോഗതിയോടെ അവസാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360