മലാക്ക : പള്ളിയുടെ മോർച്ചറി മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കെയർടേക്കർക്കും ജീവനക്കാരിക്കും കനത്ത പിഴ ശിക്ഷ വിധിച്ച് മലേഷ്യയിലെ ശരീയത്ത് കോടതി. 5000 റിംഗിറ്റാണ് (ഒരു ലക്ഷത്തോളം രൂപ) കോടതി പിഴയടക്കാൻ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 18 മാസം തടവുളിക്ഷ അനുഭവിക്കണമെന്നും മലാക്ക ശരീയത്ത് ഹൈക്കോടതി വിധിച്ചു.
മലാക്കയിലെ കാമ്പുംഗ് ബുക്കിറ്റ് പിയാട്ടുവിലുള്ള മസ്‌ജിദ് അൽഇബാദയിലാണ് കേസിനാസ്പദമായ സംഭവം. കെയർടേക്കറായ മുഹമ്മദ് റാഫി അബു സമഹ് (48), ശുചീകരണ തൊഴിലാളിയായ നൂർഹസ്‌ലിന്ദ ഹാഷിം (51) എന്നിവരെയാണ് ശിക്ഷിച്ചത്. മുഹമ്മദ് റാഫി വിഭാര്യനാണ്. ഇയാൾക്ക് നാലുകുട്ടികളുണ്ട്. വിവാഹിതയായ നൂർഹസ്‌ലിന്ദയ്ക്ക് എട്ടുമക്കളുണ്ട്. ഇസ്ലാമിക നിയമപ്രകാരം നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. പ്രാർത്ഥനാ ഹാളിൽ നിന്ന് വേറിട്ട് സ്ഥിതി ചെയ്യുന്ന മോർച്ചറി മുറി സംസ്കാരത്തിന് മുന്നോടിയായി മൃതദേഹങ്ങൾ ശുദ്ധീകരിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്.
ഈ വർഷം ജനുവരിക്കും ഏപ്രിലിനും ഇടയിൽ പ്രതികൾ മോർച്ചറി മുറിയിൽ വച്ച പല തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതാണ് മാദ്ധ്യമ റിപ്പോർട്ട്. ഏപ്രിലിൽ നടന്ന സംഭവത്തിലാണ് തെളുവുകളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തത്. തുടക്കത്തിൽ പൊലീസിന് ലഭിച്ച പീഡനപരാതിയിൽ നടന്ന അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. ജൂൺ 4ന് പൊലീസ് ഇവരെ മലാക്ക ഇസ്ലാമിക് റിലീജിയസ് ഡിപ്പാർട്ട്മെന്റിന് കൈമാറി. പരസ്പര സമ്മതത്തോടെയാണ് ശാരീരിക ബന്ധം നടന്നതെന്ന് വിശദമായ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |