SignIn
Kerala Kaumudi Online
Friday, 03 July 2026 7.37 AM IST

ഹാന്റാ വൈറസ് വ്യാപനം അവസാനിച്ചു

s

ജനീവ: 'എം.വി ഹോണ്ടിയസ് " ആഡംബര കപ്പലിൽ നിന്നുള്ള ഹാന്റാ വൈറസ് രോഗ വ്യാപനം അവസാനിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). നിലവിൽ ക്വാറന്റൈൻ പൂർത്തിയാക്കിയവരുടെയെല്ലാം ഫലം നെഗറ്റീവാണ്. മേയ് 25 മുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കപ്പൽ യാത്രികരായ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3 പേർ മരിച്ചു. ഏപ്രിൽ 1ന് അർജന്റീനയിലെ ഊസ്വൈയയിൽ നിന്ന് ധ്രുവ പര്യവേക്ഷണത്തിനായാണ് ഹോണ്ടിയസ് കപ്പൽ പുറപ്പെട്ടത്. മേയ് 7നാണ് എലികൾ പടർത്തുന്ന ഹാന്റാ വൈറസ് വ്യാപനം കപ്പലിൽ സ്ഥിരീകരിച്ചത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാൻ ശേഷിയുള്ള ഏക വകഭേദമായ 'ആൻഡിസ് വൈറസാ'ണിതെന്നും കണ്ടെത്തിയിരുന്നു. രണ്ട് ഇന്ത്യൻ ജീവനക്കാരടക്കം 145 പേരാണ് കപ്പലിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360