SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.34 AM IST

മാക്രോണിന്റെ സന്ദർശനത്തിനിടെ സിറിയയിൽ ഇരട്ട സ്‌ഫോടനം

a

ഡമാസ്‌കസ്: സിറിയയിലെ ഡമാസ്‌കസിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ 18 പേർക്ക് പരിക്ക്. രാജ്യത്ത് ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തങ്ങിയ ഹോട്ടലിന് സമീപമായിരുന്നു സംഭവം. നാഷണൽ മ്യൂസിയത്തിന് സമീപം റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിലും മാലിന്യ നിക്ഷേപ പെട്ടിയിലുമായിട്ടാണ് ബോംബുകൾ സ്ഥാപിച്ചിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സിറിയൻ പ്രസിഡന്റ് അഹ്‌മ്മദ് അൽ - ഷറായുമായുള്ള കൂടിക്കാഴ്ചയ്ക്കായി മാക്രോണും സംഘവും ഹോട്ടലിൽ നിന്ന് പുറപ്പെട്ട ശേഷമായിരുന്നു സ്ഫോടനം. സംഭവം മാക്രോണിന്റെ സന്ദർശനത്തെ ബാധിച്ചില്ലെന്ന് ഫ്രാൻസ് വ്യക്തമാക്കി. മുൻ പ്രസിഡന്റ് ബാഷർ അൽ അസദ് 2024ൽ പുറത്താക്കപ്പെട്ട ശേഷം സിറിയ സന്ദർശിക്കുന്ന ആദ്യ യൂറോപ്യൻ നേതാവാണ് മാക്രോൺ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360