
ധാക്ക: ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് യുവാവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നു. സത്ഖിര ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. വഹീദുസമാൻ ഷമീമാണ് (38) കൊല്ലപ്പെട്ടത്. ഇസ്ലാം മതത്തെയും പ്രവാചകനെയും അപമാനിക്കുന്ന തരത്തിലുള്ള ഷമീമിന്റെ ഓഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് പ്രകോപനമായത്.
മർദ്ദനമേറ്റ ഷമീനെ പൊലീസ് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് ഇരച്ചെത്തിയ 250 ഓളം പേർ ഷമീമിനെ ബലംപ്രയോഗിച്ച് പുറത്തെത്തിച്ച് വീണ്ടും മർദ്ദിച്ചു. ഗുരുതരാവസ്ഥയിലായ ഷമീമിനെ പൊലീസ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷമീം ഏതാനും ദിവസങ്ങളായി മാനസികാസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നെന്ന് കുടുംബം പ്രതികരിച്ചു. സംഭവത്തിൽ ആരും അറസ്റ്റിലായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |